അങ്കമാലി: ചാരായം വാറ്റുന്നതിനായി തയ്യാറാക്കിയ 450 ലിറ്റർ വാഷ് കറുകുറ്റി ഏഴാറ്റുമുഖം വെള്ളപ്പാറയിൽ നിന്ന് എക്സൈസ് പിടികൂടി. പ്രിവന്റീവ് ഓഫീസർ എ.ബി. സജീവ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഷ് കണ്ടെത്തി നശിപ്പിച്ചത്. കുറ്റിക്കാട്ടിൽ രണ്ട് പ്ലാസ്റ്റിക് ബാരലുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു. ഐ.ബി പ്രിവന്റീവ് ഓഫീസർ പി.കെ. ബിജു , കെ.എസ്. പ്രശാന്ത്,ടി.ജി. രാജേഷ്,എം.ആർ. രാജൻ,എം.എ. ഉനൈസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് വാഷ് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |