നഗരസഭയുടെ ഹോംകെയർ സേവനത്തിന് സന്നദ്ധസേവനത്തിനായി നേഴ്‌സുമാരെ ആവശ്യമുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ച മേയർ ആര്യ രാജേന്ദ്രനോട് രൂക്ഷമായഭാഷയിൽ പ്രതികരിച്ച് സോഷ്യൽ മീഡിയ. സ്വന്തം ജീവൻ പണയം വച്ച് ഭൂരിഭാഗം സമയവും പിപിഇ കിറ്റ് ധരിച്ച് ജോലി ചെയ്യുന്ന നഴ്സുമാരോട് സന്നദ്ധ സേവകരായി പ്രവർത്തിക്കാൻ ആവശ്യപ്പെടാൻ നാണമില്ലേ എന്നാണ് സോഷ്യൽ മീഡിയ കമന്റുകളിലൂടെ പ്രതികരിക്കുന്നത്.
കമന്റുകൾ പോസ്റ്റ് ചെയ്തവരിൽ നിരവധി നഴ്സുമാരെയും കാണാം. നഴ്സുമാരോട് മാത്രം സന്നദ്ധ പ്രവർത്തകരാകാൻ ആവശ്യപ്പെടുന്നത് കടുത്ത വിവേചനമാണെന്നും അവരും മനുഷ്യരാണെന്നുള്ളത് പരിഗണിക്കണമെന്നും ഇവർ പറയുന്നു.
നഴ്‌സ് ജോലിയിലേക്കെത്താനുള്ള വിദ്യാഭ്യാസത്തിന് പണച്ചിലവുണ്ടെന്നും അവകാശങ്ങൾക്കായി നഴ്‌സുമാർ നടത്തിയ പോരാട്ടങ്ങൾ എപ്പോഴും അവഗണിക്കപ്പെടുകയാണ് ചെയ്തിട്ടുള്ളതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. വർഷങ്ങളായി നഴ്‌സുമാർ പലതരം ചൂഷണം അനുഭവിക്കുകയാണെന്നും ഇനിയും അത് പാടില്ലെന്നും കമന്റ് ബോക്സിലൂടെ നിരവധി പേർ അഭിപ്രായപ്പെടുന്നുണ്ട്.
content highlight: thiruvananthapuram mayor arya rajendran asks for nurses social media reacts harshly.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |