പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആസ്റ്റൺ വില്ലയെ തോൽപ്പിച്ച് പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനത്ത് തുടരുന്നു.ആസ്റ്റൺ വില്ലയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒരു ഗോൾ വഴങ്ങിയ ശേഷമാണ് മാഞ്ചസ്റ്റർ രണ്ടെണ്ണം തിരിച്ചടിച്ചത്. 24-ാം മിനിട്ടിൽ ബെർട്രാൻഡ് ട്രവോറിലൂടെയാണ് ആസ്റ്റൺ വില്ല മുന്നിലെത്തിയിരുന്നത്. 52-ാം മിനിട്ടിൽ പെനാൽട്ടിയിലൂടെ ബ്രൂണോ ഫെർണാണ്ടസ് സമനില പിടിച്ചു. 56-ാം മിനിട്ടിൽ ഗ്രീൻവുഡ് മുന്നിലെത്തിച്ചു. 87-ാം മിനിട്ടിൽ കവാനിയാണ് മൂന്നാം ഗോൾ നേടിയത്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ലിവർപൂൾ സതാംപ്ടണിനെ 2-0ത്തിന് കീഴടക്കി.ആദ്യ പകുതിയിൽ സാഡിയോ മാനേയും രണ്ടാം പകുതിയിൽ തിയാഗോ അലക്കന്റാരയുമാണ് ഗോളുകൾ നേടിയത്.നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ 57 പോയിന്റുമായി ആറാംസ്ഥാനത്താണ് ഇപ്പോൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |