SignIn
Kerala Kaumudi Online
Friday, 26 April 2024 10.48 AM IST

കൊവിഡ് വൈറസ് ബാധ : ആറടി അകലവും സുരക്ഷിതമല്ല

hhhhg

വാഷിംഗ്ടൺ:കൊവിഡ് ബാധിതൻ ആറടി അകലത്തിലാണെങ്കിലും മറ്റുള്ളവരിലേക്ക് രോഗം പടരാൻ സാദ്ധ്യതയുണ്ടെന്ന പുതിയ പഠന റിപ്പോർട്ട്പുറത്ത് വിട്ട് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ. ശ്വസന സമയത്ത് പുറത്ത് വിടുന്ന ശ്വാസകോശ ദ്രവങ്ങളിലൂടെ വൈറസ് പടരുമെന്നാണ് സിഡിസിയുടെ കണ്ടെത്തൽ. ഇത് സംബന്ധിച്ച പുതിയമാർഗനിർദ്ദേശവും പുറത്തിറക്കി.

ശ്വസന സമയത്ത് ആളുകൾ പുറപ്പെടുവിക്കുന്ന ശ്വസന ദ്രവങ്ങൾ വായുവിൽ കലരുന്നു. വൈറസ് ബാധിതനായ ഒരാൾ തുമ്മുകയോ ചുമയ്ക്കുകയോ,ചെയ്യുമ്പോഴും ഇതു സംഭവിക്കുന്നു. രോഗിയിൽ നിന്ന് പുറത്തുവരുന്ന വൈറസ് കണങ്ങൾ 15 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ വായുവിൽ തങ്ങിനിൽക്കുകയും ഇത് മറ്റുള്ളവർ ശ്വസിക്കുന്നതിലൂടെ വൈറസ് പകരുകയുംചെയ്യുന്നു.
കൊവിഡ് ബാധിതനായ ഒരാൾ പൊതുസ്ഥലത്ത് ഏറെ നേരം കഴിയുന്നതിലൂടെയും ഇപ്രകാരം വൈറസ് പകരാം. ഇത് ആറടി അകലെയുള്ള ആളെ പോലും രോഗബാധിതരാക്കും.

അകലം പാലിക്കുന്നതിലൂടെ മാത്രമെ വായുവിലൂടെയുള്ള വൈറസ് വ്യാപനം തടയാൻ സാധിക്കൂ. അടച്ചിട്ട മുറികളിൽ ആളുകൾ കൂടുന്നത് രോഗവ്യാപനം വർധിപ്പിക്കും.

രാജ്യാന്തര മെഡിക്കൽ ജേണൽ ആയ ലാൻസെറ്റ് വായുവിലൂടെ കൊവിഡ് പകരുമെന്ന് നേരത്തെേ പഠന റിപ്പോർട്ട് പുറത്തിറക്കിയിരുന്നു.

ഇന്ത്യയിലെ കൊവിഡ് വ്യാപനം: വൈറസ് മാത്രമല്ല കാരണം

കൊവിഡ് രണ്ടാം തരംഗം ഇന്ത്യയിൽ അതിരൂക്ഷമാകാൻ പ്രധാന കാരണം വ്യാപകശേഷി കൂടിയ വൈറസ് വകഭേദമാണെങ്കിലും വൈറസ് കൂടാതെ മറ്റു ചില ഘടകങ്ങളും ഇതിന് കാരണമായെന്ന്
ലോകാരോഗ്യസംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞയായ ഡോക്ടർ സൗമ്യ സ്വാമിനാഥൻ വ്യക്തമാക്കി.

B.1.617വൈറസ് വകഭേദത്തിന്റെ സാന്നിധ്യം കഴിഞ്ഞ ഒക്ടോബറിലാണ് ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയത്. അതി തീവ്ര വ്യാപന ശേഷിയുള്ള വൈറസിനെയാണ് നാം അഭിമുഖീകരിക്കാൻ പോകുന്നതെന്ന കാര്യം മറന്ന് നടത്തിയ സാമൂഹികമായ കൂടിച്ചേരലുകൾ വൈറസ് വ്യാപനം ത്വരിതപ്പെടുത്തി. മാസ്‌ക്, വാക്സിനേഷൻ തുടങ്ങിയ കാര്യങ്ങളിൽ ജനം അശ്രദ്ധ കാട്ടിത്തുടങ്ങിയപ്പോൾ വൈറസ് പതിയെപ്പതിയെ ഇരട്ടിക്കുകയും അതിവേഗം വ്യാപിക്കുകയും ചെയ്തു. ഇത് തിരിച്ചറിയാൻ വൈകിയത് കാര്യങ്ങൾ ഗുരുതരാവസ്ഥയിലെത്തിച്ചെന്ന് ഡോക്ടർ സൗമ്യ കൂട്ടിച്ചേർത്തു. വ്യാപന നിരക്ക് ഒരു പരിധി കഴിഞ്ഞാൽ നിയന്ത്രണം അസാദ്ധ്യമാകും. അതാണ് ഇന്ത്യയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്.

നിലവിൽ വികസിപ്പിച്ചെടുത്ത വാക്സിനുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള വകഭേദങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും ഇത് കൂടുതൽ അപകടകരമായ നിലയിൽ കാര്യങ്ങൾ കൊണ്ടെത്തിച്ചേക്കുമെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.