SignIn
Kerala Kaumudi Online
Friday, 26 April 2024 3.01 PM IST

'മീനാക്ഷിക്കുട്ടിയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല'; വാക്സിൻ ചലഞ്ചിലേക്ക് പണം നൽകിയ കുട്ടിയെ പ്രശംസിച്ച് വി പ്രശാന്ത് എംഎൽഎ

vk-prasanth-mla

വിഷുക്കൈനീട്ടത്തിലൂടെയും കുടുക്കയിൽ ഉണ്ടായിരുന്നതുമായ പണം വാക്സിൻ ചലഞ്ചിന്റെ ഭാഗമായി നൽകിയ കൊച്ചുപെൺകുട്ടിയെ അഭിനന്ദിച്ച് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത്. 2160 രൂപയാണ് ചലഞ്ചിന്റെ ഭാഗമായി മീനാക്ഷി എന്ന പെൺകുട്ടി എംഎൽഎയ്ക്ക് കൈമാറിയത്.

മറ്റുള്ളവർക്ക് മാതൃകയാകുന്ന പ്രവർത്തനം നടത്തിയ മീനാക്ഷിയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല എന്നാണ് വികെ പ്രശാന്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. കുട്ടിയോടൊപ്പമുള്ള ചിത്രവും എംഎൽഎ പോസ്റ്റിൽ നൽകിയിട്ടുണ്ട്.

വി കെ പ്രശാന്ത് എംഎൽഎയുടെ കുറിപ്പ് ചുവടെ:

'ഇന്ന് ഉച്ചയ്ക്കാണ് മീനാക്ഷിക്കുട്ടി എംഎൽഎ ഓഫീസിൽ എത്തിയത്. തനിക്ക് വിഷുകൈനീട്ടത്തിൽ ലഭിച്ചതും കുടുക്കയിലുള്ളതുമായ 2160 രൂപ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് നൽകാനാണ് എത്തിയത് . മറ്റുള്ളവർക്ക് മാതൃകയാകുന്ന പ്രവർത്തനം നടത്തിയ മീനാക്ഷിക്കുട്ടിയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.'

content details: little gives money for vaccine challenge to vk prasanth mla.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VK PRASANTH MLA, SHE, LIFESTYLE, KERALA, VACCINE CHALLENGE, CPM, CMDRF
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.