ഉദയംപേരൂർ : തൃപ്പൂണിത്തുറ ഫയർഫോഴ്സിനെ കീഴിലെ സിവിൽ ഡിഫൻറ് യൂണിറ്റും ഗ്രാന്റ്മ സൗഹൃദവേദിയും സംയുക്തമായി പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ കടകമ്പോളങ്ങൾ ,പൊതു ഇടങ്ങൾ, വഴികൾ, ആരാധനാലയങ്ങൾ, ലാന്റിംഗ് സെന്റർ, വിടുകൾ എന്നിവിടങ്ങളിൽ അണു നശീകരണം നടത്തി. കൊച്ചുപള്ളി പെട്രോൾ പമ്പിൽ വാർഡ് മെമ്പർ സുധ നാരായണൻ അണുനശീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. ഗ്രാന്റ്മ രക്ഷാധികാരി എം.എൽ. സുരേഷ്, ഡെപൂട്ടി പോസ്റ്റ് വാർഡൻ വിനോദ് , ജോ സെബാസ്റ്റ്യൻ , ജിതിൻ, ജ്യോതി ,ശ്രീകുമാർ , ശ്രീജിത്ത് ഗോപി, ശ്യാം, എബി സുനിൽ, മനു തുടങ്ങി 21 സിവിൽ ഡിഫെൻസ് വോളന്റിയർമാർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |