തിരുവല്ല: ക്വാറന്റിൻ ലംഘിച്ച ഇരവിപേരൂർ സ്വദേശിനിയായ യുവതിക്കെതിരെ തിരുവല്ല പൊലീസ് കേസെടുത്തു. ഇരവിപേരൂർ പഞ്ചായത്തിലെ നാലാം വാർഡിൽ ക്വാറന്റിൽ കഴിയുന്ന യുവതിക്കെതിരെയാണ് ക്വാറന്റീൻ ലംഘനം, പകർച്ചവ്യാധി നിയന്ത്രണ നിയമം എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തത്. ക്വാറന്റിനിൽ കഴിഞ്ഞിരുന്ന യുവതി തിങ്കളാഴ്ച രാവിലെ 11 ന് കാറിൽ 14-ാം വാർഡിലുള്ള കുടുംബ വീട്ടിലേക്ക് പോയി. ഈ വിവരമറിഞ്ഞ ആരോഗ്യ പ്രവർത്തകർ യുവതിയെ ഫോണിൽ വിളിച്ച് എത്രയും വേഗം വീട്ടിലേക്ക് മടങ്ങിയെത്താൻ ആവശ്യപ്പെട്ടു. ഇത് കൂട്ടാക്കാതിരുന്ന യുവതി ആരോഗ്യ പ്രവർത്തകരോട് തട്ടിക്കയറി. തുടർന്ന് ആരോഗ്യ പ്രവർത്തകർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നിർദ്ദേശിച്ചതനുസരിച്ച് യുവതി സ്വന്തം വീട്ടിൽ മടങ്ങിയെത്തി. യുവതിയുടെ ക്വാറന്റീൻ കാലാവധി 16ന് അവസാനിക്കുമെന്നും ശേഷം നടപടി ഉണ്ടാവുമെന്നും തിരുവല്ല സി.ഐ പി.ഹരിലാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |