ന്യൂഡൽഹി: കൊവിഡ് ഇന്ത്യൻ വകഭേദം 44 രാജ്യങ്ങളിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ഇന്ത്യയിൽ ആദ്യമായി കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത്.. B.1.617 എന്നാണ് ലോകാരോഗ്യ സംഘടന ഇതിന് പേര് നൽകിയിരിക്കുന്നത്..
ഇന്ത്യ കഴിഞ്ഞാൽ ബ്രിട്ടനിലാണ് B.1.617 എറ്റവും കൂടുതലായി കാണപ്പെടുന്നത്. കൊവിഡിന്റെ ഇന്ത്യൻ വകഭേദത്തെ ആഗോള ഉത്കണ്ഠ എന്നാണ് ഡബ്ല്യു എച്ച് ഒ വിശേഷിപ്പിച്ചത്. ഇന്ത്യയ്ക്ക് പുറമെ ബ്രിട്ടൺ, ബ്രസീൽ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിലാണ് വിഭിന്നങ്ങളായ കൊറോണ വൈറസ് സാന്നിദ്ധ്യങ്ങൾ കണ്ടെത്തിയത്.
ആദ്യത്തേതിനെക്കാൾ ഏറെ അപകടം നിറഞ്ഞതാണ് ഇവ എന്നാണ് ഡബ്ല്യു എച്ച് ഒ വ്യക്തമാക്കുന്നത്. വ്യാപകമായി രോഗം പരത്തുന്നതിനും, വാക്സിനുകളെ വരെ അതിജീവിക്കുന്നതിനും ഇവയ്ക്ക് കഴിഞ്ഞേക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |