രോഗബാധിതർ 4418 ടി.പി.ആർ 28. 69 % രോഗമുക്തർ 5540
കോഴിക്കോട്: കൊവിഡ് ബാധിതരുടെ എണ്ണം കൂടുമ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുകയാണ്. ഇന്നലെ ജില്ലയിൽ 4418 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. 28.69 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സമ്പർക്കം വഴി 4351പേർക്കാണ് രോഗം ബാധിച്ചത്. 66 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്ക് പോസിറ്റീവായി. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 5540പേർ കൂടി രോഗമുക്തി നേടി.
കഴിഞ്ഞ 24 മണിക്കൂറിൽ 16,309 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇപ്പോൾ രോഗബാധിതരായി 47,158 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.
ഉറവിടം വ്യക്തമല്ലാത്തവർ
കോഴിക്കോട് കോർപ്പറേഷൻ 5, ചെക്യാട് 1, എടച്ചേരി 4, ഏറാമല 1, ഫറോക്ക് 6, കടലുണ്ടി 7, കുറ്റ്യാടി 1, നാദാപുരം 12, നരിപ്പറ്റ 1, ഒളവണ്ണ 3, പെരുമണ്ണ 2, പുറമേരി 9, തലക്കുളത്തൂർ 1, താമരശ്ശേരി 1, തൂണേരി 7, വളയം 1, വാണിമേൽ 4.
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 1199, അരിക്കുളം 32, അത്തോളി 40, ആയഞ്ചേരി 12, അഴിയൂർ 37, ബാലുശ്ശേരി 77, ചക്കിട്ടപ്പാറ 13, ചങ്ങരോത്ത് 26, ചാത്തമംഗലം 21, ചെക്യാട് 67,ചേളന്നൂർ 68, ചേമഞ്ചേരി 41, ചെങ്ങോട്ട്കാവ് 7, ചെറുവണ്ണൂർ 26, ചോറോട് 45, എടച്ചേരി 15, ഏറാമല 29, ഫറോക്ക് 82, കടലുണ്ടി 101, കക്കോടി 72, കാക്കൂർ 6, കാരശ്ശേരി 31, കട്ടിപ്പാറ 13, കാവിലുംപാറ 25, കായക്കൊടി 38, കായണ്ണ 19, കീഴരിയൂർ 27, കിഴക്കോത്ത് 9, കോടഞ്ചേരി 31, കൊടിയത്തൂർ 60, കൊടുവള്ളി 62, കൊയിലാണ്ടി 92, കുടരഞ്ഞി 32, കൂരാച്ചുണ്ട് 14, കൂത്താളി 9, കോട്ടൂർ 62, കുന്ദമംഗലം 34, കുന്നുമ്മൽ 23, കുരുവട്ടൂർ 63, കുറ്റ്യാടി 11, മടവൂർ 32, മണിയൂർ 24, മരുതോങ്കര 43, മാവൂർ 47, മേപ്പയ്യൂർ 9, മൂടാടി 25, മുക്കം 80, നാദാപുരം 34, നടുവണ്ണൂർ 43, നൻമണ്ട 49, നരിക്കുനി 11,നരിപ്പറ്റ 7,നൊച്ചാട് 34, ഒളവണ്ണ 152, ഓമശ്ശേരി 41,ഒഞ്ചിയം 38, പനങ്ങാട് 27, പയ്യോളി 54, പേരാമ്പ്ര 35, പെരുമണ്ണ 79, പെരുവയൽ 35, പുറമേരി 19, പുതുപ്പാടി 84, രാമനാട്ടുകര 83, തലക്കുളത്തൂർ 57, താമരശ്ശേരി 25, തിക്കോടി 8, തിരുവള്ളൂർ 33, തിരുവമ്പാടി 21, തൂണേരി 34, തുറയൂർ 16, ഉള്ള്യേരി 61, ഉണ്ണികുളം 63, വടകര 105, വളയം 17, വാണിമേൽ 45, വേളം 29, വില്യാപ്പള്ളി 71.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |