SignIn
Kerala Kaumudi Online
Friday, 26 April 2024 11.14 AM IST

മൈലാഞ്ചി ചന്തത്തിന് മുമ്പ് അറിയേണ്ട കാര്യങ്ങൾ ഇതാണ്

ee

മൈലാഞ്ചികൊണ്ട് നഖങ്ങളും കൈപ്പത്തിയും കാൽപ്പാദങ്ങളും വർണ്ണാഭമാക്കുക എന്നത് ഭാരതീയരുടെ പരമ്പരാഗതമായ സൗന്ദര്യസങ്കൽപ്പങ്ങളിൽ ഒന്നാണ്. നിരന്തരം വെള്ളവുമായി സമ്പർക്കം പുലർത്തുന്ന കൈകൾക്കും നഖ ഇടുക്കുകൾക്കും ചെളിപുരളുന്ന കാൽപ്പാദങ്ങൾക്കും ചേറ്റ് പുണ്ണ്, പിത്തവെടിപ്പ് തുടങ്ങിയവയ്‌ക്കുമൊക്കെ മൈലാഞ്ചിക്കൂട്ട് ഔഷധമായും പ്രവർത്തിച്ചിരുന്നു. അതുകൊണ്ടുതന്നെ ഭാരതീയരുടെ ജീവിതത്തിൽ മൈലാഞ്ചിയുടെ സ്ഥാനം ഒഴിച്ചുകൂടാനാവാത്ത ഒന്നായി തീർന്നു.

കാലം കടന്നപ്പോൾ മറ്റു പല സംസ്‌കാരങ്ങളിൽ നിന്നും ഭാരതീയർ പല കാര്യങ്ങളും കടം കൊണ്ടു. അക്കൂട്ടത്തിൽ പേർഷ്യൻ സംസ്‌കാരത്തിൽ നിന്നും ഉൾക്കൊണ്ട ഒന്നാണ് മൈലാഞ്ചി ഇടൽ. ഒരുകാലത്ത് മുസ്ലീം നവവധുക്കൾക്കുമാത്രം ഇട്ടിരുന്ന മൈലാഞ്ചി ഇന്ന് ജാതി, മതഭേദമന്യേ സകല നവ വധുക്കളും സ്വന്തം ഔചിത്യബോധമനുസരിച്ച് അണിയുന്നു.

കൈപ്പത്തിയിൽ നിന്നും മുട്ടുവരെയും കാൽമുട്ടിൽ നിന്ന് പാദം വരെയും മൈലാഞ്ചി അണിയുന്ന വധു ഇന്ന് സർവസാധാരണമായ ഒരു കാഴ്‌ചയായി മാറിക്കഴിഞ്ഞു.

തെന്നിന്ത്യയേക്കാൾ ഉത്തരേന്ത്യയിലാണ് മൈലാഞ്ചി ഇടീലിന് പ്രിയമേറെ. ചുവപ്പിന്റെ വകഭേദനിറങ്ങൾ കൊണ്ടുമാത്രം തൃപ്‌തിപ്പെടാത്ത ഇവർ ബ്ലാക്ക് മെഹന്തി കണ്ടെത്തി. അതിന് തൊട്ടുപിറകെ ഗൾഫിൽ നിന്ന് ജെർദോസി എന്ന പേരിൽ വർണ്ണക്കൂട്ടുകളോടെ മൈലാഞ്ചി അണിയുന്ന ഒരു രീതിയും പ്രചാരത്തിൽ വന്നു. പോസ്റ്റർ കളർ പെയിന്റും മൈലാഞ്ചിക്കൂട്ടും ചേർത്ത് കൈകാലുകളിലും വള്ളികളും പൂക്കളും ചിത്രശലഭങ്ങളുംകൊണ്ട് അലങ്കരിക്കുന്ന രീതിയാണിത്.

ഇതിനോടൊപ്പം ഇപ്പോൾ തിളക്കമുള്ള സീക്വൻസും സ്റ്റിക്കർ പൊട്ടുകളും പല വർണ്ണക്കല്ലുകളും ഗിൽറ്റ് പൊടികളും കൊണ്ട് അലങ്കരിക്കുന്ന ടാറ്റൂ അലങ്കാരവും ഉത്തരേന്ത്യയിൽ വൻ പ്രചാരം നേടിയിട്ടുണ്ട്. ശരീരത്തിന്റെ പല ഭാഗങ്ങളിലും ഈ ടാറ്റൂ അലങ്കാരം കൊണ്ട് വർണ്ണാഭമാക്കുക പെൺകുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന ഒന്നായി മാറിക്കഴിഞ്ഞു. ഗാഗ്രാ ചോളികൾ പിൻകഴുത്ത് ഇറക്കി വെട്ടിയ ടോപ്പുകൾ, സ്ളീവ് ലെസ് ബ്ലൗസുകൾ ഇവ ധരിക്കുമ്പോൾ മുതുകിലും തോളിലും കൈകളിലും പൊക്കിൾത്തടങ്ങളിലും ഇടുന്ന ടാറ്റൂ അലങ്കാരം ഇന്ന് സർവസാധാരണമായ ഒരു പുതുമയാണ്. പുരികക്കൊടികളും കാതുകളും ടാറ്റൂ തിളക്കമുള്ളതാക്കിതീർക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. ടാറ്റൂ അലങ്കാരം എളുപ്പത്തിൽ മാഞ്ഞുപോകുമെന്നതുകൊണ്ട് ആഘോഷത്തിന് തൊട്ടുമുൻപ് ഇടുന്നതാണ് ഉചിതം. വിവാഹത്തിനല്ലാതെ മറ്റ് ആഘോഷങ്ങൾക്കും ഇത് ഉപയോഗിക്കാം.

2. അലർജി ഒട്ടും ഉണ്ടാക്കുന്നില്ല എന്നത് ഈ ചായക്കൂട്ടുകളുടെ പ്രത്യേകതയാണ്.

3. ഇത് സാധാരണ മൈലാഞ്ചിയേക്കാൾ പതിന്മടങ്ങ് സൗന്ദര്യം നൽകുന്നു.

4. ധരിക്കുന്ന വസ്ത്രങ്ങൾക്കും ആഭരണങ്ങൾക്കും അനുസരിച്ചുള്ള നിറങ്ങൾ ഉപയോഗിച്ചാൽ ഈ അലങ്കാരം കൂടുതൽ ചാരുത പകരും.

5. കല്ലുകളും സീക്വൻസുകളും ഒട്ടിക്കാൻ ഉപയോഗിക്കുന്ന പശ അലർജിയുണ്ടാക്കുന്നവയാണോ എന്ന് പരിശോധിച്ചതിന് ശേഷം ഉപയോഗിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WEEKLY, BEAUTY
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.