SignIn
Kerala Kaumudi Online
Friday, 26 April 2024 11.02 AM IST

തലസ്ഥാനം ഉൾപ്പെടെ 4 ജില്ലകൾ ട്രിപ്പിൾ ലോക്കിലേക്ക് , അടച്ചിടൽ ഒരാഴ്ച കൂടി

lock

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനതീവ്രത കുറയാത്ത സാഹചര്യത്തിൽ നിലവിലെ ലോക്ക് ഡൗൺ മേയ് 23 വരെ നീട്ടി. വ്യാപന നിരക്ക് കൂടിയ തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം എന്നീ നാലു ജില്ലകളിൽ 16 ന് അർദ്ധരാത്രി മുതൽ ട്രിപ്പിൾ ലോക്ക് ഡൗണിനും കൊവിഡ് സംസ്ഥാന അവലോകന യോഗം തീരുമാനിച്ചു. നിലവിലുള്ള ഒൻപതു ദിവസത്തെ ലോക്ക് ഡൗൺ ഞായറാഴ്ച അർദ്ധരാത്രി അവസാനിക്കാനിരിക്കെയാണ്, അപ്പോൾത്തന്നെ പ്രാബല്യത്തിൽ വരുന്ന വിധം അടച്ചിടൽ നീട്ടാനുള്ള തീരുമാനം.

ട്രിപ്പിൾ ലോക്ക് ഡൗണുള്ള ജില്ലകളിൽ, ഇപ്പോഴത്തെ അടച്ചിടലിൽ അനുവദിച്ചിട്ടുള്ള പല ഇളവുകളും ഒഴിവാക്കും. മറ്റിടങ്ങളിൽ നിലവിലെ ഇളവുകൾ തുടരും. പ്ളംബിംഗ്, ഇലക്ട്രിക് സാമഗ്രികളുടെ കടകൾക്ക് രാവിലെ 11 മുതൽ വൈകിട്ട് 6 വരെ പ്രവർത്തനാനുമതി നൽകി. റബർ സംഭരണ സ്ഥാപനങ്ങൾക്ക് മേയ് 17, 21 തീയതികളിൽ തുറക്കാം. ഗവർണറുടെ നയപ്രഖ്യാപനം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ജോലികൾ നിർവഹിക്കുന്ന, സെക്രട്ടേറിയറ്റിലെ നിയമവകുപ്പ് ജീവനക്കാരെ അവശ്യ സേവന വിഭാഗത്തിൽ ഉൾപ്പെടുത്തി.

ഇതോടൊപ്പം, ലോക്ക് ഡൗണിൽ സാധാരണക്കാരുടെ തൊഴിലും വരുമാനമാർഗവും തടസ്സപ്പെടുന്ന സാഹചര്യം പരിഗണിച്ച് വിവിധ ക്ഷേമ, ധനസഹായ പദ്ധതികളും കൊവിഡ് അവലോകന യോഗത്തിനു ശേഷമുള്ള വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സൗജന്യ ഭക്ഷ്യ കിറ്റ് ജൂണിലും തുടരും. വസ്തു നികുതി, ലൈസൻസ് പുതുക്കൽ ഉൾപ്പെടെയുള്ളവയ്ക്ക് സമയം ദീർഘിപ്പിക്കും. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ അടിയന്തരമായി വിതരണം ചെയ്യും. കുടുംബശ്രീയിൽ 19,500 എ.ഡി.എസുകൾക്ക് 1 ലക്ഷം രൂപ വീതം റിവോൾവിങ് ഫണ്ട് ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു.

ട്രിപ്പിൾ ലോക്ക് എങ്ങനെ?

പൊതുയാത്രാ സൗകര്യങ്ങൾക്ക് പൂർണ വിലക്ക്

 അവശ്യ സർവീസുകൾക്കു മാത്രം യാത്രാനുമതി

 പലചരക്ക്, പാൽ, മരുന്ന് കടകൾക്ക് തുറക്കാം

 അവശ്യ വിഭാഗത്തിലല്ലാത്ത സ്ഥാപനങ്ങൾ തുറക്കില്ല

 റോഡുകൾ ബാരിക്കേഡ് വച്ച് അടയ്ക്കും

ക്ഷേമ, സഹായ പ്രഖ്യാപനങ്ങൾ

 മേയ് മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിന് 823.23 കോടി

 വിവിധ ക്ഷേമനിധി ബോർഡുകളിലെ അംഗങ്ങൾക്ക് 1000 രൂപ വീതം

 സ്വന്തം ഫണ്ടില്ലാത്ത ക്ഷേമനിധി ബോർഡുകൾക്ക് സർക്കാർ സഹായം

 ക്ഷേമനിധി സഹായമില്ലാത്ത ബി.പി.എൽ കുടുംബങ്ങൾക്ക് 1000 രൂപ

 അംഗൻവാടി ജീവനക്കാർ ഉൾപ്പെടെ താത്കാലിക്കാരുടെ ശമ്പളം മുടങ്ങില്ല

 ദേശീയ ആരോഗ്യ മിഷൻ ജീവനക്കാർക്ക് 77.42 കോടിയുടെ ആനുകൂല്യം

 ഇൻസെന്റീവും റിസ്‌ക് അലവൻസും നൽകുന്നതിനാണ് ഈ തുക

 വസ്തു- ടൂറിസം നികുതികൾ, ലൈസൻസ് പുതുക്കൽ സമയം ദീർഘിപ്പിക്കും

ഈ മാസം കേരളത്തിന് വളരെ നിർണായകമാണ്. കടുത്ത നിയന്ത്രണങ്ങൾ തുടരേണ്ട സാഹചര്യം നിലനിൽക്കുന്നു. കാലവർഷത്തിനു മുൻപ് കൊവിഡ് നിയന്ത്രണത്തിൽ വലിയ പുരോഗതി നേടേണ്ടതുണ്ട്.

- പിണറായി വിജയൻ, മുഖ്യമന്ത്രി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCKDOWN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.