SignIn
Kerala Kaumudi Online
Friday, 26 April 2024 7.09 AM IST

മുൻ കേരള ഗവർണർ ആർ എൽ ഭാട്ടിയ അന്തരിച്ചു, മരണം കൊവിഡ് ബാധിച്ച്

bhatia

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ എൽ ഭാട്ടിയ അന്തരിച്ചു. കൊവിഡ് ബാധിച്ചായിരുന്നു മരണം. ഇന്നലെ അർദ്ധരാത്രിയോടെ അമൃത്സറിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. അദ്ദേഹത്തിന് 99 വയസായിരുന്നു.

2004 - 2008 കാലയളവിലായിരുന്നു ഭാട്ടിയ കേരള ഗവർണറായി സേവനമനുഷ്‌ടിച്ചത്. 1972ൽ അമൃത്സറിൽ നിന്ന് മത്സരിച്ചാണ് ഭാട്ടിയ ആദ്യമായി പാർലമെന്‍റിലെത്തുന്നത്. 1980, 1985, 1992, 1996, 1999 എന്നീ വർഷങ്ങളിലും അദ്ദേഹം എം പിയായി തിരഞ്ഞെടുക്കപ്പെട്ടു.

1975-1977 കാലഘട്ടത്തിൽ കോൺ​ഗ്രസ് പാർലമെന്‍ററി പാർട്ടി എക്‌സിക്യൂട്ടീവ് കമ്മിറ്റി അം​ഗമായിരുന്നു. 1982 മുതൽ 1984 വരെ പഞ്ചാബിലെ കോൺ​ഗ്രസ് പാർട്ടി അദ്ധ്യക്ഷനായും പ്രവർത്തിച്ചു. 1991ൽ അദ്ദേഹം എ ഐ സി സി ജനറൽ സെക്രട്ടറിയായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA GOVERNOR, R L BHATTIYA DEATH, R L BHATIA DIES DUE TO COVID
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.