SignIn
Kerala Kaumudi Online
Saturday, 27 April 2024 12.50 AM IST

കെടുതി വിതച്ച് ടൗക് തേ പോയി

flood
തി​രുവല്ല നഗരസഭയി​ലെ മംഗലശേരി​ കോളനി​യി​ൽ വെള്ളം കയറി​യപ്പോൾ

പത്തനംതിട്ട: ടൗക് തേ ചുഴലിക്കാറ്റും വേനൽ മഴയും നാശം വിതച്ച് കടന്നു പോയി. ഇനി കാലവർഷത്തിന് കാത്തിരിക്കാം. കഴിഞ്ഞ ദിവസങ്ങളിൽ വീശിയടിച്ച കാറ്റാണ് ജില്ലയിൽ ഏറെ കെടുതികളുണ്ടാക്കിയത്. ചില സ്ഥലങ്ങളിൽ പ്രളയമുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും വേനൽ മഴ കാര്യമായി കനത്തില്ല. മുഖം കറുത്തും മൂടിക്കെട്ടിയും ആകാശം പെരുമഴയുടെ ലക്ഷണങ്ങൾ കാട്ടി. ഇടവിട്ട് പെയ്ത മഴ അധികം നീണ്ടു നിന്നതുമില്ല. ഉയർന്നൊഴുകിയെത്തിയ നദികളിലെ വെള്ളളം അപ്പർകുട്ടനാടിന് ഭീഷണി ഉയർത്തിയിട്ടുണ്ട്. നിരണം, കടപ്ര മേഖലകളിൽ വെള്ളപ്പൊക്കം നേരിടാൻ ദുരന്തനിവാരണ സേന സജ്ജമായി.

റെഡ് സോണിൽ നിന്ന ജില്ല യെല്ലോ സോണിലേക്ക് മാറിയത് ആശ്വാസമായി.

പ്രധാന ഡാമുകളായ കക്കിയിലും പമ്പയിലും ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിൽ നിന്ന് ഇരുപതിലേറെ മീറ്റർ താഴെയാണ്. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി മണിയാർ ഡാമിന്റെ മൂന്നു ഷട്ടറുകൾ മുപ്പത് സെന്റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. മൂഴിയാർ ഡാമിന്റെ ഷട്ടറുകളും ഉയർത്തി.

ടൗക് തേ ചുഴലിക്കാറ്റിൽ ജില്ലയിൽ 22 വീടുകൾ ഭാഗികമായി തകർന്നു. കോന്നി താലൂക്കിൽ മാത്രം 14 വീടുകൾക്ക് നാശം സംഭവിച്ചു.

മാരാമണ്ണിൽ പമ്പ കരകവിഞ്ഞു

പമ്പാനദി മാരാമണ്ണിൽ കരകവിഞ്ഞു. അപകട ഭീഷണിയില്ലെന്ന് ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. കോഴഞ്ചേരി തഹസിൽദാറും വില്ലേജ് ഒാഫീസറും സ്ഥലത്ത് എത്തി സ്ഥിതിവിലയിരുത്തി. ഇവിടെ 4.29 മീറ്റർ വരെയാണ് അപകടകരമായ ജലനിരപ്പ്. ഇന്നലെ ഉച്ചയോടെ 4.45 മീറ്റർ വരെ ഉയർന്നതിനാൽ പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തുമ്പമണ്ണിൽ വെള്ളം താഴ്ന്നു

ഇന്നലെ കേന്ദ്ര ജല കമ്മിഷൻ പ്രളയ മുന്നറിയിപ്പ് നൽകിയിരുന്ന തുമ്പമണ്ണിൽ അച്ചൻ കോവിലാറിലെ ജലനിരപ്പ് താഴ്ന്നു. ഇന്നലെ ഉച്ചയായപ്പോഴേക്കും 9.68 മീറ്ററാണ് ജല നിരപ്പ്. 10 മീറ്റർ എത്തിയാൽ അപകട മുന്നറിയിപ്പ് നൽകും. ശനിയാഴ്ച 10.6 മീറ്ററായി ജല നിരപ്പ് ഉയർന്നിരുന്നു.

വെള്ളമൊഴിയാതെ കല്ലൂപ്പാറ

കഴിഞ്ഞ ദിവസം മണിമലയാറിൽ കല്ലൂപ്പറ ഭാഗത്ത് ഉയർന്ന ജലനിരപ്പ് അതേപടി തുടരുന്നു. ഇന്നലത്തെ ജലനിരപ്പ് 6.58 മീറ്ററായിരുന്നു. ആറ് മീറ്റർ കടന്നാൽ അപകട ഭീഷണിയാണ്. ഇവിടെ നിന്ന് ഒരു കുടുംബത്തെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. മല്ലപ്പളളി തഹസിൽദാറുടെ നേതൃത്വത്തിൽ സ്ഥിതി വിലയരുത്തി വരുന്നു.

ചുഴലിക്കാറ്റിൽ 22 വീടുകൾ ഭാഗികമായി തകർന്നു

അപ്പർകുട്ടനാട്ടിൽ വെള്ളപ്പൊക്ക ഭീഷണി

ഡാമുകളിലെ ജലനിരപ്പ് (ബ്രാക്കറ്റിൽ പരമാവധി സംഭരണ ശേഷി)

കക്കി - 961.41 മീറ്റർ (981.46)

പമ്പ - 965.45 മീറ്റർ (986.33)

മൂഴിയാർ - 189.35മീറ്റർ (192.63)

മണിയാർ - 33.80മീറ്റർ (34.62)

നദികളിലെ ജലനിരപ്പ് (ബ്രാക്കറ്റിൽ അപകടകരമായ ജലനിരപ്പ്)

പമ്പ (മാരാമൺ ഭാഗം) - 4.4 മീറ്റർ (4.29)

മണിമലയാർ (കല്ലൂപ്പാറ ഭാഗം) - 6.58 മീറ്റർ (6)

അച്ചൻകോവിൽ (തുമ്പമൺ ഭാഗം) - 9.68 മീറ്റർ (10)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.