SignIn
Kerala Kaumudi Online
Friday, 10 May 2024 11.54 AM IST

വകഭേദങ്ങൾക്കും കൊവാക്സിൻ ഫലപ്രദമെന്ന്

covaccine

ന്യൂഡൽഹി: തീവ്രവ്യാപനശേഷിയുള്ള കൊവിഡ് വകഭേദങ്ങൾക്കും കൊവാക്സിൻ ഫലപ്രദമാണെന്ന് നിർമ്മാതാക്കളായ ഭാരത് ബയോടെക്ക് അവകാശപ്പെട്ടു. ഇന്ത്യയിൽ ആദ്യമായി സ്ഥിരീകീരിച്ച ബി.1.167, യു.കെയിലെ ബി.1.1.7 വകഭേദങ്ങൾക്ക് കൊവാക്സിൻ ഫലപ്രദമാണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി, ഐ.സി.എം.ആർ. എന്നിവ നടത്തിയ പഠനത്തിലാണ് കണ്ടെത്തിയതെന്ന് ഭാരത് ബയോടെക്ക് സഹസ്ഥാപക സുചിത്ര എല്ല ട്വീറ്റ് ചെയ്തു. ഓക്‌സ് ഫോർഡിലെ ക്ലിനിക്കൽ ഇൻഫക്ഷ്യസ് ഡിസീസിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

ഐ.സി.എം.ആറുമായി ചേർന്ന് ഭാരത് ബയോടെക്ക് രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ചതാണ് കൊവാക്സിൻ. ഭാരത് ബയോടെക്കിന് പുറമെ രാജ്യത്തെ വിവിധ പൊതുമേഖലാ കമ്പനികളിലും കൊവാക്സിൻ ഉത്പാദിപ്പിക്കാൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, COVACCINE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.