കോന്നി : ഗവ.മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി സംവിധാനത്തിന്റെ ഭാഗമായി ഫയർ അലാമും, സ്മോക്ക് അലാമും സ്ഥാപിച്ചു. കനേഡിയൻ കമ്പനിയായ സീമെൻസ് നിർമ്മിച്ച സിസ്റ്റമാണ് സ്ഥാപിച്ചിരിക്കുന്നത്.
ഒരു കൺട്രോൾ റൂം കേന്ദ്രീകരിച്ച് മെഡിക്കൽ കോളേജിന്റെ എല്ലാ ഭാഗവും ഉൾപ്പെടുത്തുന്ന നിലയിലാണ് അലാം സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നത്.മെഡിക്കൽ കോളേജിനുള്ളിൽ ഏതെങ്കിലും ഭാഗത്ത് തീയോ, പുകയോ ഉണ്ടായാൽ ഉടൻ തന്നെ കൺട്രോൾ റൂമിൽ അലാം കേൾക്കും. കൂടാതെ കൺട്റോൾ റൂമിലെ ഡിസ്പ്ലേ പാനലിൽ ഏതു ഭാഗത്താണ് തീയോ, പുകയോ ഉണ്ടായതെന്ന് എഴുതി കാണിക്കുകയും ചെയ്യും.
പൊതുജനങ്ങൾക്കും, ജീവനക്കാർക്കും അപകടകരമായ എന്തെങ്കിലും കാര്യങ്ങൾ ആശുപത്രി കെട്ടിടത്തിന്റെ ഏതെങ്കിലും ഭാഗത്ത് കണ്ടാൽ ഉടൻ തന്നെ പുളളിംഗ് സ്വിച്ച് ഉപയോഗിച്ച് കൺട്രോൾ റൂമിൽ അറിയിക്കാം.ഇതിനായുള്ള സ്വിച്ച് എല്ലാ ഭാഗത്തും ഭിത്തിയിൽ സ്ഥാപിച്ചിട്ടുമുണ്ട്.
മെഡിക്കൽ കോളേജിൽ എല്ലാ വിധ സുരക്ഷാ സംവിധാനവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അലാം സിസ്റ്റം സ്ഥാപിച്ചത്. ഏറ്റവും സുരക്ഷിതമായും, രോഗീ സൗഹൃദമായും മെഡിക്കൽ കോളേജ് ആശുപത്രിയെ മാറ്റിത്തീർക്കുകയാണ് ലക്ഷ്യം.
കെ.യു. ജനീഷ് കുമാർ (നിയുക്ത എം.എൽ.എ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |