SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.53 PM IST

ഇന്ന്  എനിക്കുണ്ടായ ഒരു അനുഭവം, കൊവിഡ് ബാധിതനായി മെഡിക്കൽ കോളേജിൽ കഴിഞ്ഞ വാവ സുരേഷ് എഴുതുന്നു

Increase Font Size Decrease Font Size Print Page
vava-suresh

കൊവിഡ് ബാധിതനായി കഴിഞ്ഞ കുറേ നാളുകളായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വാവ സുരേഷ് തനിക്കുണ്ടായ അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവച്ചു. രോഗമുക്തനായതിന് ശേഷവും ആശുപത്രിക്ക് സമീപത്തുള്ള ഒരു റൂമിലാണ് താൻ കഴിയുന്നതെന്നും, ഉച്ച സമയത്ത് ആശുപത്രി പരിസരത്തെ ഹോട്ടലുകളൊന്നും തുറന്ന് പ്രവർത്തിക്കാത്തത് ശ്രദ്ധയിൽപ്പെട്ടുവെന്നും വാവ സുരേഷ് പറയുന്നു. പല ജില്ലകളിൽ നിന്നും ചികിത്സ തേടി ആശുപത്രിയിലെത്തുന്ന നിരവധി പേർ ഉച്ചയ്ക്ക് ആഹാരത്തിനായി അലഞ്ഞു നടക്കുന്നത് കണ്ടു, ആശുപത്രി പരിസരത്തെ ഹോട്ടലുകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ അധികാരികൾ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

നമസ്‌കാരം
ഞാൻ ഇന്ന് എനിക്കുണ്ടായ ഒരു അനുഭവം പങ്കു വെക്കുകയാണ് ഞാൻ കഴിഞ്ഞ കുറേ ദിവസങ്ങളായി കോവിഡ് ബാധിച്ച് മെഡിക്കൽ കോളേജിലായിരുന്നു അത് കഴിഞ്ഞു അത് മാറി ഞാൻ കോളേജ് പരിസരത്ത് ഒരു റൂമിൽ താമസിക്കുന്നു ഇന്ന് മെഡിക്കൽ കോളേജ് പരിസരത്ത് ഹോട്ടലുകൾ ഒന്നും തുറന്നു പ്രവർത്തിച്ചില്ല ത്രിബിൾ ലോക്ക് ഡൗൺ ആണ് കാരണം എന്ന് പറയുന്നു ഇന്നുച്ചയ്ക്ക് ഇവിടെ പല ജില്ലകളിൽ നിന്ന് വന്ന ആർ സി സി ഉൾപ്പെടെ ഉള്ള ഹോസ്പിറ്റലുകളിൽ കൂട്ടി ഇരിക്കുന്നവർ ഒക്കെ മെഡിക്കൽ കോളേജ് പരിസരത്ത് ഒരുപാട് ലോഡ്ജിൽ താമസിക്കുന്നു അവർ ഉച്ചയ്ക്ക് അ ആഹാരത്തിനായി അലഞ്ഞു നടക്കുന്നത് കണ്ടു ദയവു ചെയ്തു ഏതു ഈ വാർത്ത കാണുന്ന എന്റെ പ്രിയ സുഹൃത്തുക്കൾ അധികാരികളുടെ അടുക്കൽ എത്തിക്കുക മെഡിക്കൽ കോളേജ് പരിസരത്തുള്ളാ ഹോട്ടൽ എങ്കിലും തുറന്നു പ്രവർത്തിക്കുവൻ അനുവദിക്കുക
ഇതൊരു അപേക്ഷയായി കാണുക
ഇത് പരിഹരിക്കുമെന്ന് വിശ്വസിക്കുന്നു
എല്ലാവർക്കും നന്മ മാത്രം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
വാവ സുരേഷ്

TAGS: VAVA SURESH, FB POST, SNAKEMASTER, COVID, MEDICAL COLLEGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY