രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന അല്ലു അർജുൻ ചിത്രം പുഷ്പയിൽ അഴിമതിക്കാരനായ പൊലീസ് ഓഫീസറുടെ വേഷമാണ് ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നതെന്ന് വിവരം. സുകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ മുപ്പത് ദിവസത്തെ ചിത്രീകരണമാണ് ഇനി അവശേഷിക്കുന്നത്. ലോക്ക് ഡൗൺ പിൻവലിച്ച ശേഷം ചിത്രീകരണം പുനരാരംഭിക്കും. മഹാമാരി നിയന്ത്രണ വിധേയമായാൽ ഈ വർഷമൊടുവിൽ പുഷ്പയുടെ ആദ്യ ഭാഗം റിലീസ് ചെയ്യാനാണ് തീരുമാനം. പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല.
മൈത്രി മൂവീ മേക്കേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ രശ്മി മന്ദാനയാണ് നായിക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |