ബീജിംഗ്: വാക്സിൻ പേറ്റന്റ് ഒഴിവാക്കണമെന്ന്ശക്തമായി വാദിക്കുന്ന ഇന്ത്യയുടേയും ദക്ഷിണാഫ്രിക്കയുടേയും നീക്കത്തെ പിന്തുണച്ച് ചൈന. ഇന്നത്തെ സങ്കീർണ സാഹചര്യത്തിൽ വാക്സിൻ പേറ്റന്റ് ഒഴിവാക്കുന്നതിന്റെ ആവശ്യകതയെ പറ്റി ചൈനക്ക് നല്ല ബോധ്യമുണ്ട്. പേറ്റന്റ് ഒഴിവാക്കണമെന്ന വികസ്വര രാജ്യങ്ങളുടെ ആവശ്യത്തെപിന്തുണക്കുന്നുവെന്ന് ചൈനീസ് വിദേശ കാര്യ മന്ത്രാലയവക്താവ് സാഹോ ലിജിൻ പറഞ്ഞു.ഒരുരാജ്യത്തിന്റെയും പേര് പ്രത്യേകമായി എടുത്തു പറയാതെയായിരുന്നു ചൈനയുടെ പ്രതികരണം.
ലോകത്തെ ഏറ്റവും വലിയ വികസ്വര രാജ്യമെന്ന നിലയിലും ഉത്തരവാദിത്തമുള്ള അംഗമെന്ന നിലയിലും മറ്റ് രാജ്യങ്ങളുടെ ന്യായമായ അവകാശങ്ങൾക്ക് വേണ്ടി ചൈന പോരാടുമെന്ന്സ് സാഹോ ലിജിൻ പറഞ്ഞു.
നേരത്തെ യൂറോപ്യൻ യൂണിയനും യു.എസും വാക്സിൻ പേറ്റന്റ് ഒഴിവാക്കാനുള്ള നീക്കത്തിന് പിന്തുണയറിയിച്ചിരുന്നു. മറ്റു രാജ്യങ്ങളോട് ഇക്കാര്യത്തിൽ എത്രയും പെട്ടെന്ന് നിലപാട് വ്യക്തമാക്കാൻ ലോക വ്യാപാരസംഘടന ആവശ്യപ്പെടുകയും ചെയ്തിരുന്നു. ലോക രാജ്യങ്ങൾക്കിടയിൽ വാക്സിൻ അസമത്വം രൂക്ഷമായി നിലനിൽക്കുകയാണെന്നും വാക്സിന്റെ നല്ലൊരു ശതമാനവും സമ്പന്നരാജ്യങ്ങൾ കയ്യടക്കിയെന്നും ദരിദ്രരാഷ്ട്രങ്ങൾ തഴയപ്പെട്ടുവെന്നും ലോകാരോഗ്യസംഘടന അടുത്തിടെ വ്യക്തമാക്കിയിരുന്നു.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |