തിരുവനന്തപുരം: എൻ.സി.പിയുടെ മന്ത്രിയായി എ.കെ. ശശീന്ദ്രനെ വീണ്ടും നിശ്ചയിച്ച് പാർട്ടി നേതൃത്വം. ഇന്നലെ ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലിന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന സംസ്ഥാന പാർലമെന്ററി ബോർഡ് യോഗമാണ് ശശീന്ദ്രനെ തിരഞ്ഞെടുത്തത്. കുട്ടനാട് അംഗം തോമസ് കെ.തോമസ് നിയമസഭാകക്ഷി നേതാവാകും. ടേം വ്യവസ്ഥയെപ്പറ്റിയൊന്നും പറഞ്ഞിട്ടില്ലെങ്കിലും രണ്ടര വർഷം കഴിഞ്ഞ് മന്ത്രിസ്ഥാനം തോമസ് കെ.തോമസിനായി ആവശ്യപ്പെടാൻ നീക്കമുണ്ട്.
മാത്യു ടി. തോമസ്
ദൾ കക്ഷി നേതാവ്
ജനതാദൾ-എസ് മന്ത്രിയായി കെ. കൃഷ്ണൻകുട്ടിയെ നിശ്ചയിച്ചതിന് പിന്നാലെ പാർട്ടി നിയമസഭാകക്ഷി നേതാവായി മാത്യു ടി.തോമസിനെ തിരഞ്ഞെടുത്തു. പാർട്ടി വിപ്പും കൃഷ്ണൻകുട്ടിയായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |