SignIn
Kerala Kaumudi Online
Friday, 26 April 2024 3.02 PM IST

കേരളത്തിലെ കൊവിഡ് ചികിത്സയ്ക്ക് കൈത്താങ്ങ്, ബ്രിട്ടനിൽ വിവിധ സംഘടനകൾ സംഭാവന ശേഖരിക്കുന്നു

covid-19


ലണ്ടൻ:കേരളത്തിലെ കൊവിഡ് ചികിത്സയ്ക്ക് ബ്രിട്ടനിൽ വിവിധ സംഘടനകൾ സംഭാവന ശേഖരിക്കുന്നു. 'മലയാളി അസോസിയേഷൻ ഒഫ് ദ യൂ കെ' കോഴിക്കോട് ഒരു ഫീൽഡ് ഹോസ്പിറ്റൽ നിർമ്മിക്കാനാണ് സംഭാവന പിരിക്കുന്നത്. ശ്രീ നാരായണ ഗുരു മിഷൻ ഒഫ് ദ യൂ കെ കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകും.

സംഭവനയിൽ നിന്ന് കിട്ടുന്ന തുക കൊണ്ട് ബ്രിട്ടനിൽ നിന്നും മെഡിക്കൽ ഉപകരണങ്ങൾ വാങ്ങി നൽകാനാണ്
കല എന്ന സംഘടനയുടെ പദ്ധതി. ഡോ. അർച്ചന സോമൻ, ഡോ. അബ്ദുൾ നാസർ, മണമ്പൂർ സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ബ്രിട്ടനിൽ നിന്നും, ഡോ. ആയിഷയുടെ നേതൃത്വത്തിൽ അമേരിക്കയിൽ നിന്നും സംഭാവന ശേഖരിക്കുന്നു.

പ്രധാനമായും കോഴിക്കോട്, പാലക്കാട് ജില്ലകളിൽ അത്യാവശ്യ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങി നൽകാനാണ് പദ്ധതി. രണ്ടു ജില്ലകളിലെയും ഡോക്ടർമാരുമായി ചർച്ച ചെയ്താണ് പരിപാടി നടപ്പാക്കുന്നത്. ഇങ്ങനെ രണ്ട് രാജ്യത്ത് നിന്നും പിരിക്കുന്ന തുകയുടെ ആദ്യ ഗഡു ഉപയോഗിച്ചുള്ള ഉപകരണങ്ങൾ ഈ ആഴ്ച വാങ്ങി നൽകും.

ഡോ. രശ്മി സുരേഷിന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരത്തെ ഡയറക്ടറേറ്റ് ഒഫ് മെഡിക്കൽ എഡ്യൂക്കേഷനു അത്യാവശ്യ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങി നൽകാനായി സംഭാവന സ്വീകരിക്കുന്നത്. യുക്മ എന്ന സംഘടന കൊവിഡ് അനുബന്ധ സഹായങ്ങൾക്കായി സംഭാവന സ്വീകരിക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID 19, BRITTAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.