തിരുവനന്തപുരം : ഇന്ന് സത്യപ്രതിജ്ഞ ചെയ്‍ത് അധികാരമേറ്റ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിന് ആശംസകൾ നേർന്ന് മോഹന്‍ലാല്‍. സമഗ്ര മേഖലകളിലും പുതിയ മാറ്റങ്ങള്‍ ഉണ്ടാവട്ടെയെന്നും കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെയെന്നും മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. പിണറായി വിജയനൊപ്പമുള്ള തന്‍റെ പഴയ ചിത്രത്തിനൊപ്പമാണ് മോഹന്‍ലാല്‍ ആശംസ നേര്‍ന്നത്.
"പുതിയ ഒരു തുടക്കത്തിലേക്ക് കാൽവെക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സർക്കാരിന് എല്ലാവിധ ആശംസകളും . സമഗ്രമേഖലകളിലും നല്ല പുതിയ മാറ്റങ്ങൾ വരട്ടെ. കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെ. സ്നേഹാദരങ്ങളോടെ മോഹൻലാൽ", അദ്ദേഹം കുറിച്ചു
പ്രധാനമന്ത്രി നരേന്ദ്രമോദിയും പിണറായി വിജയനെ അഭിനന്ദിച്ചിരുന്നു. 'മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് രണ്ടാം തവണയും അധികാരമേറ്റ പിണറായി വിജയന് അഭിനന്ദനങ്ങൾ' എന്നാണ് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |