SignIn
Kerala Kaumudi Online
Friday, 26 April 2024 12.59 PM IST

കൊവിഡ് ആന്റിജൻ ടെസ്റ്റ് വീട്ടിൽ ചെയ്യാൻ 250 രൂപ കിറ്റ്

covid-kit

250 രൂപയുടെ മൈലാബ് കിറ്റിന് ഐ.സി.എം.ആർ അംഗീകാരം

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളും പരിശോധനാ കേന്ദ്രങ്ങളിൽ തിരക്കും വർദ്ധിക്കുന്ന സാഹചര്യത്തിൽ വ്യക്തികൾക്ക് സ്വയം പരിശോധന നടത്താനുള്ള റാപ്പിഡ് ആന്റിജൻ കിറ്റിന് ഐ.സി.എം.ആർ അംഗീകാരം നൽകി. 250 രൂപ വിലയുള്ള കൊവി സെൽഫ് ടി.എം എന്ന കിറ്റ് മെഡിക്കൽ സ്റ്റോറുകളിൽ ലഭ്യമാവും. ലക്ഷണങ്ങളുള്ളവർക്കും രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്കും ഡോക്‌ടറുടെ കുറിപ്പടി ഇല്ലാതെ കിറ്റ് വാങ്ങാം.

പൂനെയിലെ മൈലാബ് ഡിസ്‌കവറി സൊലൂഷൻസ് ആണ് കിറ്റ് വികസിപ്പിച്ചത്. രാജ്യത്ത് ആദ്യമായി ആർ. ടി.പി.സി.ആർ കിറ്റ് വികസിപ്പിച്ചതും ഇവരാണ്. വിദേശത്ത് ഇത്തരം കിറ്റുകൾ ലഭ്യമാണ്.

ഫലം 15മിനിട്ടിൽ

 കിറ്റ് ഉപയോഗിക്കാൻ രണ്ടുമിനിട്ടും ഫലമറിയാൻ 15മിനിട്ടും

 പോസിറ്റീവായാൽ ആർടി.പി.സി.ആർ പരിശോധന വേണ്ട.

 നെഗറ്റീവായവർ ആർടി.പി.സി.ആർ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കണം.

 മൂക്കിൽ നിന്ന് സ്രവം എടുക്കാനുള്ള സ്വാബ് സ്റ്റിക്, ടെസ്റ്റ് കാർഡ് എന്നിവയും ഉപയോഗ ക്രമത്തിന്റെ വിവരങ്ങളും ഉപയോഗശേഷം കളയാനുള്ള പ്ളാസ്റ്റിക് ബാഗും കിറ്റിലുണ്ട്.

 ടെസ്റ്റ് കാർഡിലെ കൺട്രോൾ (സി) എന്ന ഭാഗത്ത് മാത്രം ബാർ അടയാളം വന്നാൽ നെഗറ്റീവ്, ടെസ്റ്റ് (ടി) എന്ന ഭാഗത്ത് ബാർ വന്നാൽ പോസിറ്റീവ്.

 കിറ്റ് ഉപയോഗിക്കാൻ മൈലാബ് കൊവി സെൽഫ് മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യണം

 പോസിറ്റീവായവർക്ക് ടെസ്റ്റ് കാർഡിന്റെ ഫോട്ടോ എടുത്ത് ആപ്പിലൂടെ അപ്‌ലോഡ് ചെയ്ത് ഐ.സി.എം.ആറിനെ നേരിട്ട് ഫലം അറിയിക്കാം തുടർ നടപടികളുടെ വിവരങ്ങളും ലഭ്യം.

----രോഗ ലക്ഷണങ്ങളുള്ളവരും രോഗികളുമായി സമ്പർക്കമുള്ളവരും മാത്രം ഉപയോഗിക്കുക: ഐ.സി.എം.ആർ

---അടുത്തയാഴ്ച മുതൽ ഏഴ് ലക്ഷം ഫാർമസികൾ വഴിയും ഓൺലൈൻ വിതരണക്കാർ വഴിയും രാജ്യത്താകെ കിറ്റ് ലഭിക്കും

സുജിത് ജെയിൻ( മൈലാബ് ഡയറക്‌ടർ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, COVID
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.