SignIn
Kerala Kaumudi Online
Friday, 26 April 2024 9.37 AM IST

പുതിയ മന്ത്രിമാർ സൂപ്പർ: വെള്ളാപ്പള്ളി

vellappalli

തിരുവനന്തപുരം: എല്ലാം പുതിയ മന്ത്രിമാരായത് സൂപ്പറായെന്നും പുതുമുഖങ്ങൾ വരണം അപ്പോൾ പുതിയ ഭാവവും രൂപവും ഉണ്ടാകുമെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വള്ളിനിക്കറിട്ട് രാഷ്ട്രീയത്തിൽ വന്ന് വടികുത്തുംവരെ തുടരുന്ന രീതിക്ക് മാറ്റം വന്നില്ലേ. അത് രാജ്യത്തിനും ഭരണത്തിനും ഏറെ നന്മ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോൺഗ്രസിൽ പ്രതീക്ഷയില്ല. നേതൃമാറ്റം ഉണ്ടായതുകൊണ്ട് എന്തെങ്കിലും മാറ്റം ഉണ്ടാകുമെന്ന് കരുതുന്നില്ല. മച്ചി പശുവിനെ തൊഴുത്ത് മാറ്റി കെട്ടിയിട്ട് കാര്യമില്ലെന്നും വെളളാപ്പള്ളി പരിഹസിച്ചു.ശൈലജ ടീച്ചർ നല്ല മന്ത്രിയായിരുന്നു. എന്നാൽ, ശൈലജ ടീച്ചറിന് എന്ത് മാഹാത്മ്യമാണുള്ളത്. അങ്ങനെയാണെങ്കിൽ മണിയാശാന് അതിലും മാഹാത്മ്യം ഇല്ലേ. ഒരു ടീച്ചറിനെ മാലാഖയാക്കിയ നിങ്ങൾ എന്തുകൊണ്ട് മണിയാശാനെ മഹത്വവത്കരിക്കുന്നില്ല. മന്ത്രിമാർക്ക് എന്തറിയാം. വകുപ്പിനെ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥരുടെ മികവിനെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല. മുഖ്യമന്ത്രി വിളിച്ച് വരണമെന്ന് പറഞ്ഞിരുന്നതിനാലാണ് വന്നതെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VELLAPPALLI NATESAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.