'ഇത് അമ്പിളിയിലെ കൊച്ച് തന്നെയാണോ ?" സൗബിൻ ഷാഹിർ നായകനായി എത്തിയ അമ്പിളിയിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ തൻവി റാംമിന്റെ പുത്തൻ മേക്കോവർഫോട്ടോകൾ കണ്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്. ഇത് ആ കൊച്ച് തന്നെയാണോയെന്നാണ് പ്രേക്ഷകർ സംശയത്തിൽചോദിക്കുന്നത്. നാടൻ ലുക്കിലുള്ള തൻവിയുടെമോഡേൺമേക്കോവർ ചിത്രങ്ങൾക്ക് നിറഞ്ഞ സ്വീകാര്യതയാണ് ലഭിക്കുന്നത്.ഡെനിം ഡെയ്സ്, ഇറ്റ്സ് ബ്ലൂ ഫീലിംഗ് എന്ന ക്യാപ്ഷനിലൂടെയാണ് പുതിയ ചിത്രങ്ങൾ തൻവി പങ്കിട്ടിരിക്കുന്നത്.
ആദ്യ സിനിമയിലൂടെ പ്രേക്ഷക പ്രീതിനേടുകയെന്നത് ചില്ലറക്കാര്യമല്ല. അമ്പിളിയെന്ന ഒറ്റ സിനിമ മതി തൻവിയെ പ്രിയപ്പെട്ട നടിയാക്കി മാറ്റാൻ .അതിലെ ആരാധികേ എന്ന പാട്ടും. കണ്ണൂരിൽ ജനിച്ച തൻവി ബാംഗ്ളൂരുവിലാണ് പഠിച്ചതും വളർത്തതുമൊക്കെ. ചെറുപ്പം മുതൽ സിനിമയോട് അഭിനിവേശമുണ്ടായിരുന്ന തൻവി വലുതായപ്പോൾ സിനിമ ഓഡിഷനുകളിൽ പങ്കെടുത്തിരുന്നു. സിനിമ ബാക്ഗ്രൗണ്ടില്ലാത്ത കുടുംബം. സിനിമ വിദൂരമായി തന്നെ നിന്നു . പഠിച്ചുജോലി കിട്ടിയപ്പോഴും സിനിമ തന്നെയായിരുന്നു തൻവിയുടെ ആഗ്രഹവും ഇഷ്ടവുമൊക്കെ, ഓഡിഷനുകളിൽ സെലക്ട് ചെയ്തിട്ട് സിനിമ നിന്ന്പോയ അവസ്ഥകൾ ഉണ്ടായിട്ടും തളരാത്ത മനസുമായി തൻവി മുന്നേറി.
താൻ സിനിമ നടിയാകുമെന്ന നിശ്ചയദാർഢ്യം തന്നെയായിരുന്നു തൻവിയെ മുന്നോട്ട് നയിച്ചിരുന്നത്. ഇന്നത്തെ എല്ലാ വിജയത്തിന് പിന്നിലും തന്റെ ആത്മവിശ്വാസമായിരുന്നെന്നും തൻവി ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു.
ശ്രീനാഥ് ഭാസി ,റോഷൻ മാത്യു , അന്ന ബെൻ ചിത്രം കപ്പേളയിലാണ് തൻവിയെ ഏറ്റവുമൊടുവിൽ കണ്ടത്. ജൂഡ് ആന്റണി ചിത്രം 2403 ft ൽടോവിനോയുടെ നായികയായി എത്തുന്നത് തൻവിയാണ്.കേരളത്തിലെ പ്രളയത്തിനെ ആസ്പദമാക്കിയാണ് സിനിമ. അതുപോലെ അഭിജിത്ജോസഫ് സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രംജോൺ ലൂഥറിൽ നായികയായും എത്തുന്നത് തൻവിയാണ്.
നസ്രിയ നസീം ആദ്യമായി തെലുങ്കിൽ അഭിനയിക്കുന്ന തെലുങ്ക് ചിത്രം അണ്ടെ സുന്ദരാനികി എന്ന ചിത്രത്തിലും തൻവി പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. തൻവിയുടെയും ആദ്യ തെലുങ്ക് ചിത്രമാണിത്. മ്യൂസിക്കൽകോമഡി റൊമാന്റിക് ചിത്രമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |