പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 878 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്ത് നിന്ന് വന്നതും, 14 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും, 863 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ഏഴു പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 97,453 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 90,122 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്.
ജില്ലയിൽ ഇന്നലെ 1624 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 83,259 ആണ്.
ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ
13 പേരുടെ മരണം റിപ്പോർട്ട് ചെയ്തു.
1) ആറന്മുള സ്വദേശി (83),
2) തണ്ണിത്തോട് സ്വദേശി,
3) വടശേരിക്കര സ്വദേശി (48),
4) കോട്ടാങ്ങൽ സ്വദേശി (51),
5) കോയിപ്രം സ്വദേശി (80),
6) ഇരവിപേരൂർ സ്വദേശി (53) ,
7) തിരുവല്ല സ്വദേശി (73),
8) തിരുവല്ല സ്വദേശി (59),
9) പത്തനംതിട്ട സ്വദേശി (87),
10) കുളനട സ്വദേശി (53) ,
11) വെച്ചൂച്ചിറ സ്വദേശി (54),
12) കൂടൽ സ്വദേശി (80),
13) പ്രമാടം സ്വദേശി (72).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |