മുംബയ്: ടൗക്തേ ചുഴലിക്കാറ്റിൽപ്പെട്ട് അറബിക്കടലിൽ മുങ്ങിത്താഴ്ന്ന ബാർജ് പി -305 നെ കടലിന്റെ അടിത്തട്ടിൽ നാവികസേന കണ്ടെത്തി. നേവിയുടെ ഐ.എൻ.എസ് മാകർ കപ്പൽ സൈഡ് സ്കാൻ റഡാർ ഉപയോഗിച്ചാണ് ബാർജ് കണ്ടെത്തിയത്. അതേസമയം, അപകടത്തിൽ മരിച്ചവരുടെ എണ്ണം 70 ആയി. ഇതിൽ 43 പേരെ തിരിച്ചറിഞ്ഞു. നിലവിൽ ഒൻപത് പേരെയാണ് കാണാതായിട്ടുള്ളത്. നേവിയും കോസ്റ്റ്ഗാർഡും ഒ.എൻ.ജി.സിയും സംയ്കുതമായാണ് തെരച്ചിൽ നടത്തുന്നത്.അതേസമയം, അഹമ്മദാബാദിലെ വൽസാദ് ജില്ലയിലെ കടൽത്തീരത്തടിഞ്ഞ രണ്ട് അഞ്ജാത മൃതദേഹങ്ങൾ പി -305 ബാർജിലുണ്ടായിരുന്നവരുടേതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |