കോട്ടയം: അങ്കണവാടി കെട്ടിടത്തിന്റെ ടെറസിൽ ചാരായവാറ്റ്. ആരെയും പിടികൂടിയിട്ടില്ല. എക്സൈസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തി കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്.
കുമരകം ഈഴക്കാവ് ക്ഷേത്രത്തിന് സമീപം 73-ാം നമ്പർ അങ്കണവാടിയുടെ ടെറസിലാണ് വാറ്റ് നടന്നത്. അങ്കൻവാടി കെട്ടിടത്തിന് സമീപമുള്ള വീടുകളിൽ കൊവിഡ് ബാധിച്ചതിനാൽ ആരും അവിടെ പുറത്തിറങ്ങാറില്ല. ഈ തക്കം നോക്കിയാണ് സാമൂഹ്യവിരുദ്ധർ അടഞ്ഞുകിടന്ന അങ്കൻവാടിയുടെ ടെറസിൽ ഏണി ഉപയോഗിച്ച് കയറി കോട കലക്കിവച്ചത്.
സംഭവത്തിൽ അങ്കണവാടി ടീച്ചർ ജയലതയും പഞ്ചായത്തംഗം ദിവ്യ ദാമോധരനും കുമരകം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |