SignIn
Kerala Kaumudi Online
Friday, 26 April 2024 9.04 AM IST

കാല് മുറിച്ചു കളഞ്ഞുകൂടെ എന്ന് ചോദിക്കുന്നവരോട് മഹോഗാനി പറയുന്നു, സുന്ദരിയാണ് ഞാൻ

mahogany

വാഷിംഗ്ടൺ: അതിസുന്ദരിയായ യുവതിയാണ് അമേരിക്കൻ സ്വദേശിയായ മഹോഗാനി ഗെറ്റർ. മോഡലിംഗ് രംഗത്ത് പ്രശസ്തയായ മഹോഗാനി ലിംഫെഡിമ (lymphedema) രോഗബാധിതയാണ്. ശരീരത്തിലെ മൃദുവായ കോശങ്ങളില്‍ അധികമായ ദ്രാവകം ശേഖരിക്കുകയും ആ ശരീരഭാഗങ്ങൾ അസാധാരണമാം വിധം നീരു വയ്ക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. മഹോഗാനിയുടെ ഇടതു കാലിനെയാണ് ഈ രോഗം ബാധിച്ചിരിക്കുന്നത്. കാലിന് മാത്രം 45 കിലോഗ്രാഭാരമാണ് ഉള്ളത്. എന്നാൽ, വൈകല്യത്തെ ഒരു പരിമിതിയായി മഹോഗാനി കണ്ടതേയില്ല. എന്നാൽ, ഈ കാല് മുറിച്ചു കളഞ്ഞുകൂടെ എന്ന് ചോദിച്ച് പരിഹസിക്കുന്നവർ സമൂഹമാദ്ധ്യമങ്ങളിൽ ഉണ്ടെന്ന് മഹോഗാനി പറയുന്നു. കളിയാക്കുന്നവർക്കൊപ്പം തന്നെ മഹോഗാനിയെ അഭിനന്ദിക്കുന്നവരും ധാരാളമുണ്ട്.

തന്റെ വൈകല്യത്തെ മറച്ചുവെക്കാതെ അതിനെ മറികടക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ഈ ഇരുപത്തിമൂന്നുകാരി സമൂഹമാദ്ധ്യമങ്ങളിൽ പങ്കു വയ്ക്കുന്നത്.

നിലവിൽ ഈ അവസ്ഥ മൂലമുണ്ടാകുന്ന വേദന കുറക്കാനുള്ള മരുന്നുകൾ മാത്രമേ ലഭ്യമാകൂ. ഈ രോഗത്തിന് ഇതുവരെ ശരിയായ ചികിത്സ കണ്ടെത്തിയിട്ടില്ല.

മസാജ്, കംപ്രഷൻ ഡ്രസ്സിംഗ്, ഫിസിയോതെറാപ്പി എന്നിവയാണ് കാലിന് പ്രധാനമായും നൽകുന്ന ചികിത്സ. ധാരാളം വെള്ളം കുടിക്കുകയും ഉപ്പിട്ട ഭക്ഷണങ്ങളും മദ്യവും ഒഴിവാക്കുകയും വേണം. എനിയ്ക്ക് താങ്ങായി എല്ലായ്പ്പോഴും അമ്മ തിമിക്ക ഒപ്പമുണ് - മഹോഗാനി പറഞ്ഞു.

കുട്ടിക്കാലത്ത് ഞാൻ സുന്ദരിയാണെന്ന് എനിയ്ക്ക് തോന്നിയിട്ടില്ല. ദൈവം എന്നെ ശപിച്ചതാണെന്ന് കരുതിയിരുന്നു, വിഷമം വരുമ്പോള്‍ ആരും കാണാതെ കരഞ്ഞിരുന്നു. എന്നാല്‍ ഇപ്പോൾ ഞാൻ സ്വയം അംഗീകരിക്കാൻ പഠിച്ചു. എന്നെ പിന്തുണക്കുന്നവർ ധാരാളമുണ്ട്. ഞാനിപ്പോൾ ഒരു പ്രചോദനമാണ്. ശരീരം കൊണ്ടും മനസുകൊണ്ടും ഞാൻ സുന്ദരിയാണ്. എന്റെ ശരീരത്തെക്കുറിച്ചോര്‍ത്ത് ഞാൻ അഭിമാനിക്കുന്നു - മഹോഗാനി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, MAHOGANY
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.