നാദാപുരം: പുറമേരി കുടുംബാരോഗ്യ കേന്ദ്രത്തിന് അംഗീകാര തിളക്കം. ആശുപത്രികളുടെ ഗുണ നിലാവാരം നിർണയിക്കുന്ന കേന്ദ്ര സർക്കാർ സമിതിയുടെ പരിശോധനയിൽ അരൂരിൽ പ്രവർത്തിക്കുന്ന ഈ ആതുരാലയം 95 ശതമാനം മാർക്കോടെയാണ് ദേശീയ അംഗീകാരം ( നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് ) നേടിയത്.
പതിറ്റാണ്ടുകൾക്ക് മുമ്പ് അരൂരിലെ വാടക കെട്ടിടത്തിൽ പ്രവർത്തിച്ച റൂറൽ ഡിസ്പെൻസറിയാണ് ദേശീയ നിലവാരത്തിലേക്കുയർന്നത്. അരൂരിലെ റിട്ട. വില്ലേജ് ഓഫീസർ പരേതനായ തോട്ടോളി ഗോപാലൻ അടിയോടി സംഭാവനയായി നൽകിയ 60 സെന്റ് സ്ഥലത്താണ് ആശുപത്രി നിൽക്കുന്നത്. സർക്കാർ സഹായത്തിന് പുറമെ നാട്ടുകാരുടെ സഹായവും ഉപയോഗിച്ചാണ് കെട്ടിടം പണിതത്. രോഗീ സൗഹൃദ അന്തരീക്ഷവും മികച്ച രോഗ പ്രതിരോധ പ്രവർത്തനങ്ങളും കഴിവുറ്റ ആരോഗ്യ പ്രവർത്തകരും ആശുപത്രിക്ക് മികവേകുന്നു. ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ ആശുപത്രിയിൽ ഒരുക്കിയ അത്യാധുനിക സൗകര്യങ്ങൾ നേട്ടത്തിന് വഴിയൊരുക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |