SignIn
Kerala Kaumudi Online
Tuesday, 07 May 2024 9.16 PM IST

കൊവിഡ് സാമഗ്രികൾ വിലകൂട്ടി വിൽക്കുന്ന കടകൾ പൂട്ടിക്കും

n95-mask

തിരുവനന്തപുരം: കൊവിഡ് പ്രതിരോധാസാമഗ്രികളുടെ വില നിശ്ചയിച്ച് സർക്കാർ ഉത്തരവ് ഇറക്കിയെങ്കിലുംം മെഡിക്കൽ സ്റ്റോറുകൾ ഉൾപ്പടെ ഉയർന്ന വില വാങ്ങുന്നുണ്ടെന്നും പ്രത്യേക സംഘം എല്ലാ ജില്ലകളിലും പരിശോധിച്ച് ഇത്തരക്കാർക്കെതിരെ നടപിടിയെടുക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വില കൂട്ടി വിൽക്കുന്ന കടകൾ പൂട്ടിക്കും. ഗുണനിലവാരമില്ലാത്ത പൾസ് ഓക്സിമീറ്ററുകൾ വാങ്ങരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. മെഡിക്കൽ സർവീസ് കോർപറേഷൻ ഗുണനിലവാരം പരിശോധിച്ച് ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയ കമ്പനികളുടെ പൾസ് ഓക്സിമീറ്റർ മാത്രമേ വാങ്ങാവൂ. ആ പട്ടിക ഉടൻ പരസ്യപ്പെടുത്തും.

ബ്ലാക്ക് ഫംഗസിന്റെ ചികിത്സയ്ക്കാവശ്യമായ മരുന്നുകൾ ലഭ്യമാക്കാൻ കഴിയുമോ എന്ന് വിദേശത്തുള്ള മലയാളി സംഘടനകളോട് ആരാഞ്ഞിട്ടുണ്ട്. അവ ഉത്പാദിപ്പിക്കുന്ന കമ്പനികളുമായി നേരിട്ട് ബന്ധപ്പെട്ട് മരുന്നുകൾ ലഭ്യമാക്കാൻ മെഡിക്കൽ സർവീസ് കോർപറേഷനെ ചുമതലപ്പെടുത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID19
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.