SignIn
Kerala Kaumudi Online
Saturday, 27 April 2024 12.00 AM IST

അധികാരങ്ങൾ ഏറ്റെടുക്കണമെങ്കിൽ കേന്ദ്രസർക്കാരിന്‍റെയും രാഷ്ട്രപതിയുടെയും അംഗീകാരം വേണം; ഏറ്റുമുട്ടി ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷനും ജില്ലാപഞ്ചായത്തും

prabhul-patel

കവരത്തി: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷനും ജില്ലാപഞ്ചായത്തും തുറന്ന പോരിലേക്ക്. അഡിമിനിസ്ട്രേഷന് എതിരെ പ്രതിഷേധമറിയിച്ച് കവരത്തി പഞ്ചായത്ത് പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് ജില്ലാ പഞ്ചായത്തും അഡ്‌നമിനിസ്‌ട്രേഷനും തമ്മിലുളള പോര് കടുക്കുന്നത്. വകുപ്പ് സെക്രട്ടറി എ ടി ദാമോദർ അമിതാധികാരം ഉപയോഗിക്കുന്നു എന്നാരോപിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അദ്ദേഹത്തിന് കത്തയച്ചു.

ജില്ലാ പഞ്ചായത്തിന്‍റെ നിയന്ത്രണത്തിലുള്ള അധികാരങ്ങൾ അഡ്‌മിനിസ്‌ട്രേഷൻ ഏറ്റെടുത്തത് ചട്ടവിരുദ്ധമാണെന്ന് കാണിച്ചാണ് കത്ത്. ജില്ലാ പഞ്ചായത്തിന് കീഴിലെ അധികാരങ്ങൾ ഏറ്റെടുക്കണമെങ്കിൽ ഇക്കാര്യം കാണിച്ച് വിഞ്ജാപനം പുറപ്പെടുവിക്കുകയും അതിന് കേന്ദ്രസർക്കാരിന്‍റെയും രാഷ്ട്രപതിയുടെയും അംഗീകാരം ലഭിക്കുകയും വേണമെന്ന് കത്തിൽ പറയുന്നു. ഇതിന് മുമ്പ് വകുപ്പുകൾ ഏറ്റെടുത്ത് സെക്രട്ടറി ഉത്തരവുകളിറക്കുന്നത് ശരിയല്ലെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്.

അഡ്‌മിനിസ്‌‌ട്രേറ്ററുടെ നിയമപരിഷ്‌കാരങ്ങളിലും കളക്‌ടർ അസ്‌കറലിയുടെ പ്രസ്‌താവനകളിലും പ്രതിഷേധമറിയിച്ച് മൂന്ന് പ്രമേയങ്ങളാണ് ജില്ലാ പഞ്ചായത്ത് പാസാക്കിയത്. വികസന പദ്ധതികളും നിയമപരിഷ്‌കാരങ്ങളും നടപ്പിലാക്കുമ്പോള്‍ പഞ്ചായത്തുകളോട് ആലോചിക്കണമെന്നാണ് പ്രമേയത്തിലെ ആവശ്യം.

ഇതിനിടെ തീരപ്രദേശത്തെ സുരക്ഷ ലെവൽ രണ്ട് ആക്കി വർദ്ധിപ്പിച്ച് ലക്ഷദ്വീപ് ഡെവലപ്മെന്‍റ് കോർപ്പറേഷൻ ഉത്തരവിറക്കി. ഇന്‍റലിജൻസ് വിവരത്തെ തുടർന്നാണ് നടപടി. സംശയാ‌സ്‌പദമായ സാഹചര്യത്തിൽ ആരെയെങ്കിലും കണ്ടാൽ നിരീക്ഷിക്കണമെന്ന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. ആളുകൾ കൂട്ടം ചേർന്ന് പ്രതിഷേധ പരിപാടികൾ ആലോചിക്കുന്നത് തടയാനാണ് ശ്രമം. പുത്തൻ പരിഷ്‌കാരങ്ങളിൽ തുടർപ്രക്ഷോഭങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് വൈകുന്നേരം നാല് മണിയ്‌ക്ക് സർവകക്ഷിയോഗം ചേരുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, LAKSHADWEEP, ADMINISTRATOR, DISTRICT PANCHAYATH, A T DAMODAR;, B HASSAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.