വീട്ടിലെ 'പുതിയ തോട്ടക്കാരനെ' പരിചയപ്പെടുത്തി നടി കല്യാണി പ്രിയദർശൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങൾ വൈറലായി.
'വീട്ടിൽ പുതിയ തോട്ടക്കാരനെ കണ്ടു. നല്ല മുഖപരിചയമുണ്ട്. ആള് ജോലിയിൽ വളരെ ആത്മാർത്ഥത കാട്ടുന്നുണ്ട്.'ഇതായിരുന്നു ചിത്രങ്ങൾക്ക് താരം നൽകിയ കുറിപ്പ്. ജനലിലൂടെ പകർത്തിയ ചിത്രങ്ങളാണ് കല്യാണി ആരാധകരുമായി പങ്കുവച്ചത്. ജനലിലൂടെ ആളെ മുട്ടിവിളിക്കുന്ന കല്യാണിയെ അദ്ദേഹം തിരിഞ്ഞുനോക്കുന്നുണ്ട്. അത് മറ്റാരുമല്ല, സാക്ഷാൽ പ്രിയദർശൻ, കല്യാണിയുടെ അച്ഥൻ. കല്യാണി മുട്ടിവിളിച്ചതും ഒന്ന് തിരിഞ്ഞ് നോക്കി, ചിരിച്ച് വീണ്ടും തന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് പ്രിയദർശൻ. എന്തായാലും നിരവധി പേരാണ് ആശംസകൾ അറിയിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |