തിരുവനന്തപുരം: ഗതാഗത നിയമങ്ങളും ചട്ടങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് മൊബൈൽ ആപ് സജ്ജമായി. ഗതാഗത നിയമങ്ങളും, പിഴകളും, നികുതി ഘടനയുമെല്ലാം ഈ മൊബൈൽ ആപ്പിലൂടെ അറിയാനാകും. മോട്ടോർവാഹനവകുപ്പിലെ അസി. വെഹിക്കിൾ ഇൻസ്പെക്ടർ സി.എം അബ്ബാസാണ് അണിയറ ശിൽപി. ആപ്ലിക്കേഷന്റെ പ്രകാശനം മന്ത്രി ആന്റണി രാജു നിർവഹിച്ചു. ആൻഡ്രോയ്ഡ് പ്ലേ സ്റ്റോറിൽ Motor Vehicles Act and Rules എന്ന പേരിൽ ആപ് ഡൗൺലോഡ് ചെയ്യാം. ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെയും പ്രവർത്തിക്കും. ഗതാഗത നിയമലംഘനങ്ങൾക്കുള്ള ശിക്ഷയും പിഴയും അറിയാനാകും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |