നടന്‍ അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരിഷ് നായകനാവുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തുവിട്ടു. 'പ്രേമ കടന്ത' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മലയാളി താരം അനു ഇമ്മാനുവല്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്. അല്ലു സിരിഷിന്റെ ജന്മദിനമായ മെയ് 30 നാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. പ്രണയ കഥയാണ് ചിത്രം പറയുന്നതെന്നാണ് പോസ്റ്ററുകള്‍ തരുന്ന സൂചന.
ഫസ്റ്റ് ലുക്ക് പുറത്തിറങ്ങുന്നതിന് മുമ്പായി പ്രീ-ലുക്ക് ഇറക്കി ടോളിവുഡ് സിനിമാ ലോകത്ത് ഒരു പുതിയ ട്രെന്റിന് അണിയറ പ്രവര്‍ത്തകര്‍ തുടക്കം കുറിച്ചിരുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഈ ദിവസമാണ് പുറത്തിറക്കുക. വിജേത എന്ന ചിത്രത്തിലൂടെ പ്രശസ്തനായ രാകേഷ് ശാസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ജിഎ 2 പിക്‌ചേഴ്‌സിന്റെ ബാനറില്‍ താരത്തിന്റെ പിതാവും തെലുങ്ക് ചലച്ചിത്ര നിര്‍മ്മാതാവുമായ അല്ലു അരവിന്ദാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിരിഷിന്റെ ആറാമത്തെ ചിത്രമാണിത്. പ്രീലുക്ക് ട്വിറ്ററില്‍ സിരിഷ് 6 എന്ന ഹാഷ്ടാഗില്‍ ഇതിനോടകം വൈറലായിരുന്നു.
അല്ലു സിരിഷിന്റെ അവസാന ചിത്രം എ.ബി.സി.ഡി പുറത്തിറങ്ങിയിട്ട് രണ്ട് വര്‍ഷമായി. സിരിഷിന്റെ 'വിലായതി ശരാബ്' എന്ന ഒരു ഹിന്ദി ഗാനം വൈറലായി ആയിരുന്നു. ഇതിനോടകം അത് 100 മില്ല്യണ്‍ കാഴ്ച്ചക്കാരാണ് വീഡിയോയിക്ക് ഉണ്ടായത്. മുമ്പ് മോഹന്‍ലാലിനൊപ്പം '1971 ബിയോഡ് ദി ബോര്‍ഡര്‍' എന്ന ചിത്രത്തില്‍ അല്ലു സിരിഷ് മലയാളത്തിലും പ്രധാനവേഷത്തില്‍ എത്തിയിരുന്നു.
content details: anu emmanuel and allu sirish on prema kadandha posters.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |