കൊല്ലം: കൊവിഡ് ബാധിതൻ കടവൂർ മതിലിലെ സ്വകാര്യ ആശുപത്രിയുടെ മൂന്നാംനിലയിൽ നിന്ന് വീണു മരിച്ചു. പനയം കോവിൽമുക്ക് സന്ധ്യസദനത്തിൽ രാഘവൻ ആചാരിയാണ് (72) മരിച്ചത്. ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെ 3.30നാണ് ആശുപത്രിയുടെ മൂന്നാം നിലയിൽ നിന്ന് രാഘവൻ ആചാരി വീണത്. ഉടൻ പ്രാഥമിക ചികിത്സ നൽകിയ ശേഷം പാരിപ്പള്ളി മെഡി. കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും 8 മണിയോടെ മരിച്ചു. വീഴ്ച എങ്ങനെ സംഭവിച്ചുവെന്ന് വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |