SignIn
Kerala Kaumudi Online
Friday, 26 April 2024 9.56 PM IST

വ്യാജമദ്യക്കാരെ കുടുക്കാൻ ഓപ്പറേഷൻ ലോക്ക്ഡൗൺ

alcohol

കോട്ടയം: വ്യാജമദ്യ നിർമാണം, സ്പിരിറ്റ് ശേഖരണം, മയക്കുമരുന്ന് കച്ചവടം എന്നിവയ്‌ക്കെതിരെ ഓപ്പറേഷൻ ലോക്ക് ഡൗൺ എന്ന സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് പരിശോധന കർശനമാക്കി. ജില്ലയിൽ മൂന്ന് മൊബൈൽ പട്രോളിംഗ് സംഘങ്ങളും, സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ട്രൈക്കിംഗ് ഫോഴ്‌സും 24 മണിക്കൂറും പ്രവർത്തിക്കും.

മദ്യവും മയക്കുമരുന്നും അനധികൃതമായി നിർമിക്കുന്നതും സൂക്ഷിക്കുന്നതും കടത്തിക്കൊണ്ടു പോകുന്നതും സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് അടുത്തുളള എക്‌സൈസ് ഓഫീസിൽ അറിയിക്കാം. ഫോൺ നമ്പരുകൾ ചുവടെ. എക്‌സൈസ് ഡിവിഷൻ ഓഫീസ് ആന്റ് കൺട്രോൾ റൂം : 0481 -2562211, (ടോൾഫ്രീ നമ്പർ - 1800 425 2818), എക്‌സൈസ് സർക്കിൾ ഓഫീസ്, കോട്ടയം : 0481 2583091, 9400069508, സർക്കിൾ ഓഫീസുകൾ : ചങ്ങനാശേരി : 0481 2422741, 9400069509, പൊൻകുന്നം : 04828 221412, 9400069510 , പാലാ : 04822 212235, 9400069511, വൈക്കം : 04829 231592, 9400069512, സ്‌പെഷ്യൽ സ്‌ക്വാഡ്, കോട്ടയം : 0481 2583801, 9400069506, അസി.എക്‌സൈസ് കമ്മിഷണർ, കോട്ടയം : 9496002865.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.