കോട്ടയം: ട്രെയിനിൽ കടത്തിയ 18 കുപ്പി വിദേശമദ്യം റെയിൽവേ പൊലീസ് പിടിച്ചെടുത്തു. തമിഴ്നാട് സ്വദേശികളായ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 11 മണിയോടെ കോട്ടയം റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. തിരുന്നൽവേലി സ്വദേശികളായ നല്ലതമ്പി (45), കണ്ണൻ (50) എന്നിവരെയാണ് പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് കന്യാകുമാരിയിലേയ്ക്ക് പോവുകയായിരുന്ന ഐലൻഡ് എക്സ്പ്രസിൽ മദ്യം കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് റെയിൽവേ പൊലീസ് എസ്.എച്ച്. ഒ കുര്യൻ കെ.കെ, സിവിൽ പൊലീസ് ഓഫിസർ ശാലിനി, സിവിൽ പൊലീസ് ഓഫിസർ അജീഷ് എന്നിവർ ചേർന്ന് പരിശോധന നടത്തുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |