SignIn
Kerala Kaumudi Online
Friday, 26 April 2024 1.58 PM IST

വാക്സിനേഷൻ ചുമതല കേന്ദ്രസർക്കാർ ഏറ്റെടുക്കണം ,​ പിണറായി വിജയനെ പിന്തുണച്ച് ജഗൻമോഹൻ റെഡ്ഡി

kk

ഹൈദരാബാദ് : കൊവിഡ് പ്രതിരോധത്തിനായുള്ള വാക്സിൻ കേന്ദ്രം സംഭരിച്ച് വിതരണം ചെയ്യണമെന്ന് സംസ്ഥാനങ്ങൾ ഒരുമിച്ച് ആവശ്യപ്പെടേണ്ട സമയമായെന്ന് ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡി. സംസ്ഥാനങ്ങൾക്ക് കേന്ദ്രം വാക്സിൻ നൽകുന്നതിന് സംയുക്തമായി നിർദ്ദേശിക്കണമെന്ന കേരള ത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തിനോട് പ്രതികരിക്കുകയായിരുന്നു ജഗൻമോഹൻ റെഡ്ഡി.

കേന്ദ്രം വാക്സിനേഷൻ ചുമതല ഏറ്റെടുക്കാൻ ആവശ്യപ്പെടണമെന്നും വാക്സിന് വേണ്ടിയുള്ള ആഗോള ടെണ്ടർ വിളിച്ചിട്ട് പോലും ഫലം കാണുന്നില്ലെന്ന് ആന്ധ്ര മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രത്തിൽ നിന്നും എല്ലാ സംസ്ഥാനങ്ങളിലേക്കും വാക്സിൻ ലഭ്യമാക്കുക മാത്രമേ കാര്യക്ഷമമായി വാക്സിനേഷൻ നടപ്പാക്കാൻ സഹായിക്കൂവെന്നും ആന്ധ്ര മുഖ്യമന്ത്രി വിശദമാക്കി. രാജ്യത്തെ 28 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും ഇതേ ആവശ്യമുന്നയിച്ചു ജഗൻമോഹൻ റെഡ്ഢി കത്തെഴുതിയിട്ടുണ്ട്. വാക്സീൻ കേന്ദ്രം സംഭരിച്ച് നല്കാൻ സംയുക്തനീക്കം നിർദ്ദേശിച്ച് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ബി.ജെ.പി ഇതര മുഖ്യമന്ത്രിമാർക്ക് കത്തയച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, VACCINE, COVID VACCINE, JAGANMOHAN REDDY, CM PINARAYI VIJAYAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.