SignIn
Kerala Kaumudi Online
Saturday, 05 July 2025 11.27 PM IST

സ്വവർ​ഗാനുരാ​ഗത്തെ പിന്തുണയ്ക്കുന്നത് മതവിരുദ്ധമെന്ന് വിമർശനം; എൽജിബിറ്റി സമൂഹത്തിന് ആശംസ അറിയിച്ചു കൊണ്ടുളള പോസ്റ്റ് പിൻവലിച്ച് മുനീർ

Increase Font Size Decrease Font Size Print Page
m-k-muneer

തിരുവനന്തപുരം: ലിംഗ-ലൈംഗികന്യൂനപക്ഷങ്ങൾക്ക് (എൽ.ജി.ബി.റ്റി) ആശംസ അറിയിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റ് പിൻവലിച്ച് മുസ്ലീം ലീ​ഗ് നേതാവ് എം.കെ. മുനീർ. സ്വവർഗാനുരാ​ഗം മതവിരുദ്ധമാണെന്ന വിമർശനം ഉയർന്നതിനു പിന്നാലെയാണ് പോസ്റ്റ് ഡിലീറ്റ് ചെയ്തതത്. അതേസമയം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റ് അദ്ദേഹം പിൻവലിച്ചിട്ടില്ല. മുനീറിന്റെ പോസ്റ്റ് നിരവധി പേർ ഷെയർ ചെയ്തിരുന്നു.

പോസ്റ്റ് പിൻവലിച്ച നടപടിക്കെതിരെ നിരവധിപ്പേർ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി. മുനീർ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിനു താഴെ പോസ്റ്റ് പിൻവലിച്ചതിൽ പ്രതിഷേധം അറിയിച്ച് പലരും കമന്റ് ചെയ്തു. എൽ.ജി.ബി.റ്റി കമ്മ്യൂണിറ്റിക് അനുകൂലമായി ഇന്നലെ ഒരു പോസ്റ്റ് കണ്ടിരുന്നു. അത് ഞാൻ ഷെയറും ചെയ്തിരുന്നു. ആ പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്യാനുള്ള സാഹചര്യം എന്തായിരുന്നു? വെളിച്ചം വീഴാത്ത നിങ്ങളുടെ സമുദായനിയമങ്ങളിൽ നിന്ന് നിങ്ങളെ പോലെ ആരെങ്കിലും ശ്രമിച്ചാലും അപ്പോൾ തന്നെ അടിച്ചമർത്തും എന്ന് തന്നെ അല്ലെ എന്നായിരുന്നു ഒരു കമന്റ്.

അതേസമയം മുസ്ലിം ലീഗിന്റെ പ്രിവിലേജ് ഉപയോഗിച്ച് ജയിച്ചു വരുക എന്നിട്ട് ലിബറലുകൾക് കൊടി പിടിക്കുക, പോസ്റ്റ് മുക്കിയോ തുടങ്ങിയ കമന്റുകളും പോസ്റ്റ്നു താഴെ വരുന്നുണ്ട്. മുനീറിന്റെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത്.

ലെസ്ബിയൻ (സ്വവർഗപ്രണയിനി), ഗേ (സ്വവർഗപ്രണയി), ബൈസെക്ഷ്വൽ (ഉഭയവർഗപ്രണയി), ട്രാൻസ്ജെൻഡർ (ഭിന്നലിംഗർ), ഇന്റർസെക്സ് (മിശ്രലിംഗം), അസെക്ഷുവൽ (അലൈംഗികർ) എന്നീ സമൂഹങ്ങളെ മൊത്തമായി സംബോധന ചെയ്യുന്നതിനുപയോഗിക്കുന്ന ചുരുക്കപ്പേരാണ് ലിംഗ-ലൈംഗികന്യൂനപക്ഷം (എൽ.ജി.ബി.റ്റി). ജൂൺ മാസമാണ് എല്‍.ജി.ബി.ടി മാസമായി ആഘോഷിക്കുന്നത്.

A post shared by Dr.M.K.Muneer (@dr.mk.muneer)

TAGS: LGBT, MK MUNEER, MUSLIM LEAGUE, MUSLIM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.