തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ജൂൺ 7 മുതൽ 19 വരെ നടത്താനിരുന്ന വിൻവിൻ -619, 620, സ്ത്രീശക്തി - 264, 265, അക്ഷയ - 501, 502, കാരുണ്യാപ്ലസ് -372, 373, നിർമൽ - 228, 229 കാരുണ്യ - 503, 504 എന്നീ 12 ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് റദ്ദാക്കി.
ഇതോടെ കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ 33 ഭാഗ്യക്കുറികൾ റദ്ദാക്കുകയും ഭാഗ്യമിത്ര-ബി എം 06 ലൈഫ്, വിഷു ബമ്പർ -ബി ആർ 79 ഉൾപ്പെടെ 9 ഭാഗ്യക്കുറി നറുക്കെടുപ്പുകൾ മാറ്റിവയ്ക്കുകയും ചെയ്തു. മാറ്റിവച്ച നറുക്കെടുപ്പ് തീയതി പിന്നീട് അറിയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |