കോട്ടയം : ജില്ലയിൽ 499 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 491 പേർക്കും സമ്പർക്കം മുഖേനയാണ് .
സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ എട്ടു പേർ രോഗബാധിതരായി. പുതിയതായി 4129 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 12.08 ശതമാനമാണ്. രോഗം ബാധിച്ചവരിൽ 214 പുരുഷൻമാരും 214 സ്ത്രീകളും 71 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 88 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 989 പേർ രോഗമുക്തരായി. 7045 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 184789 പേർ കൊവിഡ് ബാധിതരായി. 177014 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 35674 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം: കോട്ടയം-66, ചങ്ങനാശേരി-38, പനച്ചിക്കാട്-25, നെടുംകുന്നം-24, മാഞ്ഞൂർ-22, കാഞ്ഞിരപ്പള്ളി-20, കൂരോപ്പട-17, തൃക്കൊടിത്താനം-15, കൂട്ടിക്കൽ-14, വൈക്കം-13, ഏറ്റുമാനൂർ, വാകത്താനം-12, കുറിച്ചി-11, പാമ്പാടി, മണർകാട്-10, പാലാ, വാഴപ്പള്ളി, തിരുവാർപ്പ്-9, കറുകച്ചാൽ-8, പുതുപ്പള്ളി, കരൂർ, വിജയപുരം-7, അയ്മനം, മീനച്ചിൽ-6, എരുമേലി, അതിരമ്പുഴ, ചിറക്കടവ്, വാഴൂർ, അയർക്കുന്നം, മറവന്തുരുത്ത്, തലയാഴം, ഉദയനാപുരം-5, വെള്ളൂർ, ഈരാറ്റുപേട്ട, മുണ്ടക്കയം, കുമരകം, പള്ളിക്കത്തോട്, വെച്ചൂർ, മണിമല-4, പായിപ്പാട്, മുത്തോലി, വെളിയന്നൂർ, അകലക്കുന്നം, പാറത്തോട്, ആർപ്പൂക്കര, കാണക്കാരി, ഉഴവൂർ, രാമപുരം-3, മാടപ്പള്ളി, കടുത്തുരുത്തി, തലപ്പലം, ടി.വി പുരം, കിടങ്ങൂർ, കങ്ങഴ, തീക്കോയി, ഭരണങ്ങാനം, മീനടം-2, കുറവിലങ്ങാട്,തിടനാട്, എലിക്കുളം, മൂന്നിലവ്, തലയോലപ്പറമ്പ്, കോരുത്തോട്, പൂഞ്ഞാർ തെക്കേക്കര, നീണ്ടൂർ, കല്ലറ-1.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |