SignIn
Kerala Kaumudi Online
Saturday, 27 April 2024 3.06 AM IST

കാസർകോട് ഓക്‌സിജന്‍ പ്ലാന്റ് ശിലാസ്ഥാപനം ഇന്ന്; പ്രാണവായുവിനൊരു കരുതൽ

oxigen

കാസർകോട്: കൊവിഡ് കാലത്ത് രാജ്യത്തിന്റെ പലഭാഗങ്ങളിലും ഓക്സിജൻ ലഭ്യതക്കുറവ് അപകടം വിതച്ച അനുഭവത്തിൽ കാസർകോട് ജില്ലയ്ക്ക് ആവശ്യഘട്ടത്തിൽ ഉപയോഗിക്കാനുള്ള ഓക്സിജൻ ഉത്പാദിപ്പിക്കുന്നതിന് ജില്ലാപഞ്ചായത്ത് മുൻകൈയെടുത്ത് നിർമ്മിക്കുന്ന പ്ളാന്റിന്റെ ശിലാസ്ഥാപനം ഇന്ന് വൈകിട്ട് മൂന്നിന് മന്ത്രി എം.വി.ഗോവിന്ദൻ നിർവഹിക്കും.80 ദിവസത്തിനുള്ളിൽ പ്ളാന്റിന്റെ നിർമ്മാണം പൂർത്തിയാക്കുന്ന തരത്തിലാണ് ചുമതല സ കൊച്ചി ആസ്ഥാനമായ കെയർ സിസ്റ്റംസിന് നൽകിയിരിക്കുന്നത്.

പൊതുമേഖലയിൽ ചട്ടഞ്ചാലിലാണ് പ്ളാന്റ് സ്ഥാപിക്കുന്നത്. പ്ലാന്റിന്റെ 50 ശതമാനം തുക നിർമ്മാണഘട്ടത്തിലും ബാക്കിയുള്ള 30ശതമാനം തുക പൂർത്തീകരണ സമയത്തും നൽകും. കേരളത്തിന്റെ പുറത്ത് വിവിധ ഭാഗങ്ങളിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ച ഏജൻസിയാണ് കെയർ സിസ്റ്റംസ്. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ജില്ല ഭരണകൂടത്തിന്റെയും കൂട്ടായ്മയിലാണ് ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുന്നത്. ചട്ടഞ്ചാലിലുള്ള വ്യവസായ പാർക്കിലെ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥയിലുള്ള 50 സെന്റ് സ്ഥലമാണ് ഇതിനായി നീക്കിയിരിക്കുന്നത്.

സമീപഭാവിയിൽ ഉണ്ടായേക്കാവുന്ന ഓക്സിജൻ പ്രതിസന്ധി മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലയിൽ തന്നെ ഒരു ഓക്സിജൻ പ്ലാന്റ് എന്ന ആശയം ജില്ലാ ഭരണ നേതൃത്വം മുന്നോട്ട് വെച്ചത്. ഇതിനായി ഭൂമിക്ക് പുറമെ 50 ലക്ഷം രൂപയും ജില്ല പഞ്ചായത്ത് നൽകും. ജില്ലയിലെ മുഴുവൻ ഗ്രാമബ്ലോക്ക് പഞ്ചായത്തുകളും നഗരസഭകളും പദ്ധതിക്കായി തുക വകയിരുത്തിയിട്ടുണ്ട്. പ്ലാന്റിന്റെ സിവിൽ പ്രവൃത്തികൾ നിർമ്മിതികേന്ദ്രം നടപ്പിലാക്കും. ജില്ല വ്യവസായ കേന്ദ്രം മാനേജർ ആണ് പദ്ധതിയുടെ നിർവ്വഹണ ഉദ്യോഗസ്ഥൻ. ഭാവിയിൽ വ്യാവസായികാവശ്യങ്ങൾക്ക് കൂടി ഉപയോഗപ്പെടുത്താൻ പറ്റുന്ന തരത്തിലാണ് പ്ലാന്റ് നിർമ്മിക്കുന്നത്.

ഉത്പാദനശേഷി

 ദിവസം 200 സിലിണ്ടർ ഓക്സിജൻ

ഉദ്ഘാടനം ഓൺലൈനായി

ഓൺലൈനായുള്ള ഉദ്ഘാടനചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. രാജ് മോഹൻ ഉണ്ണിത്താൻ എം. പി ടെലി മെഡിസിൻ സംവിധാനം ഉദ്ഘാടനം ചെയ്യും. അഡ്വ.സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ പൾസ് ഓക്സി മീറ്റർ വിതരണോദ്ഘാടനം നിർവ്വഹിക്കും. എം.എൽ.എമാരായ എം.രാജഗോപാലൻ , ഇ.ചന്ദ്രശേഖരൻ , എൻ എ നെല്ലിക്കുന്ന് , എ .കെ. എം അഷറഫ് എന്നിവർ മുഖ്യാതിഥികളാകും. ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു പ്രൊജക്ട് റിപ്പോർട്ട് അവതരിപ്പിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OXIGEN PLANT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.