തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ വില നൂറുകടന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെ പരിഹസിച്ച് സി.പി.എം നേതാവ് എം.എം. മണി. പൂക്കളും ബലൂണുകളും കൊണ്ടലങ്കരിച്ച പെട്രോൾ പമ്പിന്റെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തു കൊണ്ടാണ് മണിയുടെ പരിഹാസം. 'ആഘോഷിച്ചാട്ടെ ആഘോഷിച്ചാട്ടെ... അച്ചാ ദിൻ ആഗയാ' എന്നകുറിപ്പും ചിത്രത്തിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
പ്രീമിയം പെട്രോളിന്റെ വിലയാണ് പല ജില്ലകളിലും നൂറു രൂപ കടന്നത്. തിരുവനന്തപുരം നഗരത്തിൽ ലിറ്ററിന് 100.20 രൂപ, പാറശാല-101.14 രൂപ, വയനാട് ബത്തേരിയിൽ 100.24 രൂപ എന്നിങ്ങനെയാണ് വില. സാധാരണ പെട്രോളിനും ഡീസലിനും 28 പൈസ വീതം കൂടിയിട്ടുണ്ട്.
തിരുവനന്തപുരത്ത് പെട്രോളിന് ഒരു ലീറ്ററിന് 97.29 രൂപയും ഡീസലിന് 92.63 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോളിന് ഒരു ലീറ്ററിന് 95.41 രൂപയും ഡീസലിന് 90.86 രൂപയുമാണ് വില. തുടർച്ചയായ രണ്ടാം ദിവസമാണു വില വർദ്ധിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |