പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 199 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ മൂന്നു പേർ വിദേശത്തു നിന്ന് വന്നവരും, ഒരാൾ മറ്റ് സംസ്ഥാനത്തിൽ നിന്ന് വന്നതും 195 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 107887 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 100499 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്.
ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിച്ച എട്ടു പേരുടെ മരണം റിപ്പോർട്ട് ചെയ്തു. ജില്ലയിൽ ഇന്നലെ 773 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 101628 ആണ്. 5696 പേർ ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |