പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 560 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മറ്റ് സംസ്ഥാനത്തു നിന്ന് വന്നതും 559 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 1,08,432 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1,01,058 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്.
ജില്ലയിൽ ഇന്നലെ 627 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1,02,255. ജില്ലക്കാരായ 5605 പേർ ചികിത്സയിലാണ്. ഇതിൽ 5277 പേർ ജില്ലയിലും, 328 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിൽ കഴിയുന്നു.
ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിച്ച
ഒൻപതു പേരുടെ മരണം റിപ്പോർട്ട് ചെയ്തു.
1). ആറന്മുള സ്വദേശി (72),
2).നെടുമ്പ്രം സ്വദേശി (44),
3).റാന്നിപെരുനാട് സ്വദേശി (64),
4).നാരങ്ങാനം സ്വദേശി (83),
5). റാന്നിപഴവങ്ങാടി സ്വദേശി (79),
6). കല്ലൂപ്പാറ സ്വദേശി (70),
7). റാന്നിപെരുനാട് സ്വദേശി (90),
8). കലഞ്ഞൂർ സ്വദേശി (86),
9). ഏഴംകുളം സ്വദേശി (81) എന്നിവരാണ് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |