ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികം എന്ന സിനിമയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടനാണ് ജോർജ്. ആ സിനിമ ഹിറ്റായതോടെ തന്റെ പേരിനൊപ്പം സ്ഫടികം എന്നും കൂടി ചേർത്തു. എന്നാൽ ആ സിനിമ തനിക്കുണ്ടായ ദുരനുഭവം കൂടി പങ്കുവയ്ക്കുകയാണ് താരം. സ്ഫടികത്തിന്റെ ഷൂട്ടിങ്ങിനിടയിൽ പറ്റിയ അപകടത്തെ ഒാർത്തെടുക്കുകയാണ് സ്ഫടികം ജോർജ്. ഒരു സ്വകാര്യ മാദ്ധ്യമത്തിന് കൊടുത്ത അഭിമുഖത്തിലാണ് സ്ഫടികം ജോർജ് അനുഭവങ്ങൾ പങ്കുവച്ചത്.
'സ്ഫടികത്തിന്റെ അവസാന ഭാഗം ചെന്നെെയിലെ ഒരു പാറമടയിൽ ചിത്രീകരിക്കുകയാണ്. മോഹൻലാൽ എന്നെ ജീപ്പിൽ പിന്തുടരുന്നതാണ് ഷൂട്ട് ചെയ്യുന്നത്. പാറക്കൂട്ടത്തിന്റെ മുകളിൽ നിന്ന് ജീപ്പിന്റെ മുന്നിലേക്ക് എടുത്തുചാടി. ജീപ്പ് വേഗത്തിൽ ഒാടിച്ച് വരുകയാണ്. എനിക്ക് ഭാരക്കൂടുതൽ ആയത് കൊണ്ട് പെട്ടെന്ന് ഉരുണ്ട് മാറാൻ കഴിഞ്ഞില്ല.സത്യത്തിൽ ജീപ്പ് തന്റെ നെഞ്ചത്തുകൂടി കയറിയിറങ്ങിയേനെ. എന്തോ ഭാഗ്യം കൊണ്ട് ഞാൻ തിരിഞ്ഞുമാറി. വേഗത്തിലെത്തിയ ജീപ്പാകട്ടെ എന്റെ കാലിലൂടെ കയറിയിറങ്ങി'. ജോർജ് പറഞ്ഞു.
കണ്ടുനിന്നവരെല്ലാം പേടിച്ചുപോയി. ക്യാമറ ഒാഫ് ചെയ്തിരുന്നില്ല. ഭദ്രൻ സാർ അടക്കം ഒാടിവന്നു. മോഹൻലാലിനും ടെൻഷനായി വേഗം ജീപ്പിൽ നിന്നിറങ്ങി എന്റെ അടുത്തുവന്നു സംസാരിച്ചു. ഷൂട്ടിങ്ങ് ഞങ്ങൾ പൂർത്തിയാക്കി. പിന്നീട് ഷൂട്ട് തീരുന്നത് വരെ ലാൽ തിരക്കുമായിരുന്നു. ‘കാലിന് ഇപ്പോൾ എങ്ങനെയുണ്ടെന്ന്’ അന്നും ഇന്നും എനിക്ക് ഒരു കുഴപ്പവുമില്ല.കാലൊന്ന് തിരുമ്മണ്ടി വന്നു. കുറച്ച് ദിവസത്തെ വേദന അതിനപ്പുറം ഒന്നുമില്ലായിരുന്നു. ജോർജ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |