മാഡ്രിഡ്: ക്യാപ്ടൻ സെർജിയോ ബുസ്ക്വെറ്റ്സിന് പിന്നാലെ കോവിഡ് ബാധിച്ചതിനു പിന്നാലെ സെൻട്രൽ ഡിഫൻഡർ ഡിയഗോ ലോറന്റെയ്ക്കും കൊവിഡ് ബാധിച്ചത് യൂറോ കപ്പിനൊരുങ്ങുന്ന സ്പാനിഷ് ടീമിന് വീണ്ടും തിരിച്ചടിയായി. ഈ മാസം 14-ന് സ്വീഡനെതിരെയുള്ള സ്പെയ്നിന്റെ ആദ്യ മത്സരം ഇരു താരങ്ങൾക്കും നഷ്ടമാകും. ഇതോടെ മുൻകരുതലായി അഞ്ചു കളിക്കാരെക്കൂടി സ്പെയ്ൻ പരിശീലനത്തിന് വിളിച്ചു. ഇവർ പ്രധാന ടീമിനൊപ്പമല്ലാതെ സമാന്തരമായി പരിശീലനം തുടങ്ങി. പ്രധാന ടീമിലെ 23 കളിക്കാരും കോച്ചിംഗ് സ്റ്റാഫും ഐസോലേഷനിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |