SignIn
Kerala Kaumudi Online
Friday, 26 April 2024 10.10 PM IST

വിദ്യാ ബാലനൊപ്പം ഡാറ്റിംഗ്? ആരാധകൻ പ്രതീക്ഷിക്കാത്ത ഉത്തരവുമായി വിദ്യാബാലൻ

vidya

ഇന്ന് ഇന്ത്യയിലെ മുൻനിര നടിമാരിലൊരാളാണ് വിദ്യാ ബാലൻ. ഒരു വലിയ ആരാധക വൃന്ദം തന്നെയുണ്ട് താരത്തിന്. സാമൂഹ്യ മാദ്ധ്യമങ്ങളിലും വളരെ സജീവമായ വിദ്യ ഉരുളയ്ക്കുപ്പേരി പോലെ രസകരമായ മറുപടി കൊടുക്കാനും മിടുക്കിയാണ്. ഒരിക്കൽ ഷാരൂഖ് ഖനോ സൽമാൻ ഖനോ ആരെ തിരഞ്ഞെടുക്കും എന്ന ചോദ്യത്തിന് താരം നൽകിയ മറുപടി വൈറലായിരുന്നു. എസ്.എസ്.ആർ.കെയെ തിരഞ്ഞെടുക്കും എന്ന് പറഞ്ഞ് തന്റെ ഭർത്താവിന്റെ ചിത്രമാണ് താരം പങ്കുവച്ചത്. വിദ്യയുടെ ഭർത്താവും പ്രശസ്ത നിർമ്മാതാവുമായ സിദ്ധാർത്ഥ് റോയ് കപൂറിന്റെ ആദ്യാക്ഷരങ്ങളാണ് എസ്.ആർ.കെ. ഇപ്പോൾ താരത്തിന്റെ മറ്റൊരു മറുപടിയാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. വിദ്യയെ ഡേറ്റ് ചെയ്യാൻ കഴിയുമോ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. തീർച്ചയായും കഴിയുമെന്ന് താരം മറുപടി നൽകി. ഒപ്പം താൻ ഈന്തപ്പഴം കഴിക്കുന്ന ചിത്രവും താരം പങ്കുവച്ചു. ഈ മറുപടിയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ പ്രധാന ചർച്ച. വിദ്യ കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന ഷെറിണി എന്ന ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യാനിരിക്കുകയാണ്. മലയാളത്തിലാണ് താരം അരങ്ങേറ്റം കുറിച്ചത് എന്ന കൗതുകവും ഉണ്ട്. അതും മോഹൻലാലിനൊപ്പം. എന്നാൽ ഈ ചിത്രം പൂർത്തിയായിരുന്നില്ല. ഭാഗ്യമില്ലാത്ത നടി എന്ന വിശേഷണം തനിക്ക് ചാർത്തി കിട്ടിയിട്ടുണ്ടെന്ന് വിദ്യാ ബാലൻ തന്നെ പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ഇതൊന്നും തന്നെ തളർത്തിയില്ല എന്നും താരം വ്യക്തമാക്കിയിരുന്നു. പിന്നീടാണ് നടി ബോളിവുഡിലേക്ക് ചേക്കേറുന്നത്. അവിടെ തന്റെ കഴിവ് തെളിയിക്കാൻ വിദ്യക്ക് കഴിഞ്ഞു. താരം അഭിനയിച്ച ആദ്യ ഹിന്ദി ചിത്രം പരിണീത ആണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FILM
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.