SignIn
Kerala Kaumudi Online
Friday, 26 April 2024 10.38 AM IST

20നു മുകളിൽ ടി.പി.ആർ നാലിടങ്ങളിൽ

tp-rate

 ഇന്നലെ രോഗികൾ 1006, രോഗമുക്തർ 849

കോഴിക്കോട്: ജില്ലയിൽ ഇന്നലെ വരെയുള്ള ഒരാഴ്ചത്തെ കണക്കുപ്രകാരം നാല് തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിനു മുകളിൽ. പെരുവയൽ (26), പെരുമണ്ണ (24), കാരശ്ശേരി (23) പഞ്ചായത്തുകളും മുക്കം നഗരസഭയുമാണ് (20) ഇവ. 15 ശതമാനത്തിനും 20 ശതമാനത്തിനുമിടയിലായി ടി.പി.ആർ നിലവിലുള്ളത് 13 തദ്ദേശ സ്ഥാപനങ്ങളിലാണ്. മണിയൂർ 19, കുന്നമംഗലം 18, മാവൂർ 18, ഫറോക്ക് 18, താമരശ്ശേരി 18, കുരുവട്ടൂർ 17, ഒഞ്ചിയം 17, ഏറാമല 16, ചാത്തമംഗലം 16, കക്കോടി 16, ഒളവണ്ണ 15, കാക്കൂർ 15, കായക്കൊടി 15 എന്നിങ്ങനെയാണ് ഈ പട്ടിക. കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ 14 ശതമാനമാണ് ടി.പി.ആർ. പത്തു ശതമാനത്തിനു താഴെയുള്ളത് 37 തദ്ദേശസ്ഥാപനങ്ങളിലാണ്.

ജില്ലയിൽ ഇന്നലെ 1006 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 9.41 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലായിരുന്ന 849 പേർ കൂടി രോഗമുക്തരായി.

സമ്പർക്കം വഴി 1000 പേർക്ക് രോഗം ബാധിച്ചപ്പോൾ 5 പേരുടെ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ ഒരാൾക്ക് പോസിറ്റീവായി.കഴിഞ്ഞ 24 മണിക്കൂറിൽ 10,876 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്.

 സമ്പർക്കം

കോഴിക്കോട് കോർപ്പറേഷൻ 287, അരിക്കുളം 13, അത്തോളി 6, ആയഞ്ചേരി 3, അഴിയൂർ 6, ബാലുശ്ശേരി 4, ചങ്ങരോത്ത് 2, ചാത്തമംഗലം 7, ചെക്യാട് 2, ചേളന്നൂർ 7, ചേമഞ്ചേരി 5, ചെങ്ങോട്ടുകാവ് 7, ചെറുവണ്ണൂർ 1, ചോറോട് 10, എടച്ചേരി 8, ഏറാമല 14, ഫറോക്ക് 11, കടലുണ്ടി 25, കക്കോടി 12, കാക്കൂർ 9, കാരശ്ശേരി 20, കട്ടിപ്പാറ 1, കാവിലുംപാറ 5, കായക്കൊടി 1, കായണ്ണ 4, കീഴരിയൂർ 8, കിഴക്കോത്ത് 21, കോടഞ്ചേരി 5, കൊടിയത്തൂർ 12, കൊടുവള്ളി 14, കൊയിലാണ്ടി 22, കുടരഞ്ഞി 2, കൂരാച്ചുണ്ട് 2, കൂത്താളി 6, കോട്ടൂർ 2, കുന്ദമംഗലം 11, കുന്നുമ്മൽ 1, കുരുവട്ടൂർ 1, കുറ്റ്യാടി 2, മടവൂർ 7, മണിയൂർ 15, മരുതോങ്കര 7, മാവൂർ 15, മേപ്പയ്യൂർ 1, മൂടാടി 14, മുക്കം 16, നാദാപുരം 17, നടുവണ്ണൂർ 13, നന്മണ്ട 1, നരിക്കുനി 3, നരിപ്പറ്റ 1, നൊച്ചാട് 9, ഒളവണ്ണ 24, ഓമശ്ശേരി 9, ഒഞ്ചിയം 8, പനങ്ങാട് 5, പയ്യോളി 14, പേരാമ്പ്ര 3, പെരുമണ്ണ 35, പെരുവയൽ 28, പുറമേരി 1, പുതുപ്പാടി 30, രാമനാട്ടുകര 10, തലക്കുളത്തൂർ 8, താമരശ്ശേരി 8, തിക്കോടി 21, തിരുവള്ളൂർ 2, തിരുവമ്പാടി 10, തൂണേരി 1, തുറയൂർ 8, ഉള്ള്യേരി 10, ഉണ്ണികുളം 31, വടകര 23, വളയം 10, വില്യാപ്പള്ളി 5.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.