കൊല്ലം: കശുഅണ്ടി തൊഴിലാളികൾക്ക് തുടർച്ചയായി ജോലി നൽകാൻ ഐവറികോസ്റ്റിൽ നിന്ന് 4,000 മെട്രിക് ടൺ തോട്ടണ്ടി വാങ്ങാൻ ഓർഡർ നൽകിയതായി വ്യവസായ മന്ത്രി പി. രാജീവ്. പുനലൂർ എം.എൽ.എ പി.എസ് സുപാൽ നിയമസഭയിൽ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കടക്കെണിയിലായ സ്വകാര്യ കശുഅണ്ടി വ്യവസായികളെ സഹായിക്കാനുള്ള നടപിടകൾ നടന്നുവരുന്നു. ഇവരുടെ വായ്പാ അടവിനും പലിശയിനത്തിൽ സഹായിക്കുന്നതിനും പ്രത്യേക കമ്മിറ്റി നിലവിൽ വന്നിരുന്നു. ഈ കമ്മിറ്റി ഇതിനകം രണ്ടുതവണ ചേർന്നു. ബാങ്കുകളുമായുള്ള ചർച്ചകളെ തുടർന്ന് സ്വകാര്യ കശുഅണ്ടി വ്യവസായികളെ സഹായിക്കാൻ ഇതിനകം 304.44 ലക്ഷം രൂപ എസ്.എൽ.ബി.സിക്ക് കൊടുത്തതായും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |